ബെംഗളൂരു : തണുപ്പുകാലം വിട പറയുന്നതിന് മുൻപേ ഉദ്യാന നഗരത്തിന്റെ മനസ്സിനും ശരീരത്തിനും കുളിർമയേകാൻ വിരുന്നുകാരനായി ഒരു ചെറു മഴ.
നാലു മണിക്ക് ശേഷം നഗരത്തിനുള്ളിൽ പല ഭാഗങ്ങളിലും മഴ പെയ്തപ്പോൾ ആറു മണിക്ക് ശേഷം നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്ക് വ്യാപിച്ചു. പെട്ടെന്നു പെയ്ത മഴയിൽ ഇരുചക്രവാഹനങ്ങൾ തണൽ തേടി പാലങ്ങളുടെ അടിയിലേക്കു മാറി നിന്നപ്പോൾ മറ്റു വാഹനങ്ങൾക്ക് കൂടുതൽ ട്രാഫിക്ക് ഇല്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു. ചില ജംഗ്ഷനുകളിൽ ഗതാഗത തടസവും രുപപ്പെട്ടു.
മഡിവാള, സിൽക്ക് ബോർഡ്, ബി ടി എം ലേ ഔട്ട്, കോറമംഗല, ബൊമ്മനഹള്ളി, ബൊമ്മ സാന്ദ്ര ,ചന്ദാപുര, അനേക്കൽ ,ബന്നാർഘട്ട, ബിലേക്കഹളളി, ഡയറി സർക്കിൾ, എച് എ എൽ, മാറത്തഹള്ളി, കൃഷ്ണരാജ പുരം, വൈറ്റ് ഫീൽഡ്,വരത്തൂർ, ഹോപ്പ് ഫാം, യലഹങ്ക, ഹെബ്ബാൾ, ഹൊരമാവു, ഹെന്നൂർ, മേക്കറി സർക്കിൾ, മജസ്റ്റിക്, കൃഷ്ണ രാജേന്ദ്രമാർക്കറ്റ്, ശിവാജി നഗർ, മഹാത്മാ ഗാന്ധി റോഡ്, ഇന്ദിരാ നഗർ, ബയപ്പന ഹള്ളി എന്നിവിടങ്ങളിൽ നല്ല മഴ ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.