നോർത്തീസ്റ്റിനെ തോൽപ്പിച്ച് പൂനെ രണ്ടാം സ്ഥാനത്ത്

ഗുഹാത്തിയിലെ ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പൂനെ സിറ്റി, നോർത്ത് ഏസ്റ്റ് യുനൈറ്റഡ് എഫ്സിയെ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ തോൽപ്പിച്ചു,
86 ആം മിനുട്ടിൽ മാർസലീഞ്ഞൊ സ്റ്റാലിയൺസിനു വേണ്ടി ഗോൾ നേടുകയായിരുന്നു.

മത്സരത്തിൻ്റെ ആദ്യ മിനുട്ടുകളിൽ ആക്രമിച്ചു തുടങ്ങിത് ഹൈലാൻഡേർസ് ആയിരുന്നു. 10ആം മിനുട്ടിൽ വലതു ഭാഗത്തു നിന്നും കട്ട് ചെയ്തു കയറിയ ഡെങ്കെലിൻ്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തേക്ക്. ഒൻപത് മിനിറ്റ് കഴിഞ്ഞ് ലോപ്സിൻ്റ ത്രൂ ബാൾ ബ്രസീലിയൻ മാർസലീഞ്ഞോയുടെ ഫ്രീ ഹെഡർ ഫലം കണ്ടില്ല.

23 ആം മിനുട്ടിൽ നല്ലൊരു തുറന്നവസരം നഷ്ടമാക്കി അൽഫാരൊ, നിർമൽ ഛെത്രി റഹനേഷിന് ഹെഡറിലൂടെ ബാക്ക് പാസ്ചെയ്ത ബോൾ എമിലിയാനോ അൽഫാരോയുടെ കാലുകളിൽ ഫ്ലിക്ക് ചെയ്തു വലകുലുക്കാൻ ശ്രമിച്ച അൽഫാരോക്ക് പിഴച്ചു ബോൾ പുറത്തേക്ക്.

30ആം മിനുട്ടിൽ ഡുങ്കൽ പൂനയുടെ പെനാൽറ്റി ബോക്‌സിൽ മനോഹരമായ മുന്നേറി ഇടതു വിങ്ങിലൂടെ സൊസാരിയൊയെ ലക്ഷ്യമാക്കി ചിപ്പ് ചെയ്ത ബോൾ ഗോൾക്കീപ്പർ വിശാൽ കെയ്ത്ത് സമർത്ഥമായി പിടിച്ചെടുത്തു ആദ്യ പകുതി 0:0

 

രണ്ടാം പകുതി തുടങ്ങി ഏഴു മിനുട്ടിനുള്ളിൽ സന്ദർശകർക്ക് ലഭിച്ച ഫ്രീകിക്ക് മാർസലീഞ്ഞോ മനോഹരമായി പോസ്റ്റിലേക്കുതിർത്തെങ്കിലും രഹനേഷ് ഒരു കിടിലൻ പഞ്ചിലൂടെ ബോൾ വെളിയിലേക്ക് തിരിച്ചു വിട്ടു.

മത്സരം തീരാൻ നാല് മിനുട്ടുകൾ ബാക്കി നിൽക്കേ ,മാര്ക്കോ സ്റ്റാന്കോവിക് നോർത്തീസ്റ്റ് ഡിഫൻസിനെ കബളിപ്പിച്ച് മാർസലീഞ്ഞോക്ക് നൽകിയ ബോൾ ശക്ത്മായൊരു ഷോട്ടിലൂടെ രഹനേഷിൻ്റെ കൈകളിൽ ഉരസി വലകുലുക്കി മാർസലീഞ്ഞൊ.
മറുപടി ഗോളിനായ് നോർത്തീസ്റ്റ് പൊരുതി തുടങ്ങിയപ്പഴേക്കും ഫൈനൽ വിസിൽ മുഴങ്ങിയിരുന്നു.

ജയത്തോടെ പൂനെ സിറ്റി രണ്ടാം സ്ഥാനത്തേക്കുയർന്നു. നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.

നാളത്തെ മത്സരത്തിൽ എടികെ കൊൽക്കത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us