സ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക.

ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവ യഥാക്രമം

  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

* വൈകുന്നേരം 5.04 – തിരുവനന്തപുരം ഡീലക്സ് (സേലം, നാഗർ കോവിൽ വഴി) – 1154 രൂപ

* വൈകുന്നേരം 5.10 – കോട്ടയം ഡീലക്സ് (കൊല്ലം, പാലക്കാട്, തൃശൂർ വഴി )- 928 രൂപ

* വൈകുന്നേരം 6.46 – എറണാകുളം ഡീലക്സ് (സേലം പാലക്കാട് വഴി)- 862 രൂപ

* രാത്രി 7.44- തൃശൂർ ഡീലക്സ് (സേലം പാലക്കാട്‌) -763 രൂപ

* വൈകുന്നേരം 3.36 – കോഴിക്കോട് ഡീലക്സ് ( ബത്തേരി വഴി ) – 597 രൂപ

* വൈകുന്നേരം 3.46 – കോഴിക്കോട് എക്സ്പ്രസ്സ്‌ (ബത്തേരി വഴി)- 491 രൂപ

* രാത്രി 7.46 – കോഴിക്കോട് ഡീലക്സ് ( മാനന്തവാടി വഴി )- 675 രൂപ

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

* രാത്രി 8.16 – കോഴിക്കോട് എക്സ്പ്രസ്സ്‌ ( മാനന്തവാടി വഴി) – 538 രൂപ

* രാത്രി 11.30 – കോഴിക്കോട് എക്സ്പ്രസ്സ്‌ ( ബത്തേരി വഴി )- 469 രൂപ

* രാത്രി 8.32 – കണ്ണൂർ ഡിലീക്സ് (മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി വഴി ) -609 രൂപ

* രാത്രി 9.40 – കണ്ണൂർ എക്സ്പ്രസ്സ്‌ (മട്ടന്നൂർ, കൂടാളി, ചാലോട് വഴി )-447 രൂപ

*വൈകുന്നേരം 5.30 – പയ്യന്നൂർ എക്സ്പ്രസ്സ്‌ (ഇരുട്ടി, ചെറുപുഴ, ആലക്കോട് വഴി ) – 508 രൂപ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us