ദേശീയ പതാക കെട്ടുന്നതിനിടെ ടെറസിൽ നിന്ന് വീണ യുവാവ് മരിച്ചു

ബെംഗളൂരു : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്.

മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയർ എൻജിനീയർ വിശ്വാസ് കുമാറാണ് മരിച്ചത്.

നഗരത്തിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു വിശ്വാസ്. ബെംഗളൂരുവിലെ ഹെന്നൂരിൽ മാതാപിതാക്കൾക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കും ഒപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്. സ്വദേശം ദക്ഷിണ കന്നഡയിലെ സുള്ള്യയാണ്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ടെറസിലെത്തി ഭിത്തിയിൽ കയറി പതാക തൂണിൽ കെട്ടാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശ്വാസത്തെ ഉടൻ തന്നെ പിതാവ് നാരായൺ ഭട്ടും ഭാര്യ വൈശാലിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിക്ക് മരണം സംഭവിച്ചതായി ഹെന്നൂർ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts