ഷാജഹാന്റെ കൊലയ്ക്ക് പിന്നിൽ എട്ടംഗ സംഘം: പൊലീസ് മേധാവി

പാലക്കാട്: പാലക്കാട് ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് ഷാജഹാന്‍റെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം കല്ലേപ്പുള്ളി ജുമാമസ്ജിദിൽ സംസ്കരിച്ചു.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷാജഹാന്‍റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിൽ എത്തിച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.

ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് വീട്ടിൽ അന്തിമോപചാരം അർപ്പിച്ചത്. ഷാജഹാന്‍റെ മൃതദേഹം വൈകിട്ട് മൂന്നിന് കല്ലേപ്പുള്ളി ജുമാമസ്ജിദിൽ ഖബറടക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലേപ്പുള്ളിയിലും കൊട്ടേക്കാടും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
[masterslider id="10"]

Related posts