കരിമ്പ് ലോറികൾ തടഞ്ഞ് ആനയും കുട്ടിയാനയും

ബെംഗളൂരു: കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങുന്ന ആനയുടെയും കുട്ടിയാനയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്.

ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്.

ലോറി ആന തടഞ്ഞതോടെ ലോറിയില്‍ നിന്നും ക്ലീനര്‍ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ ആണ് സംഭവം നടന്നത് റിപ്പോർട്ടിൽ പറയുന്നു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ റോഡ് തടയലിന്‍റെ വീഡിയോ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വീഡിയോ പങ്കുവച്ച ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന, ഇത് എന്ത് തരം ടാക്സാണ് എന്ന് ചോദിച്ചാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts