കരാറുകാരന്റെ ആത്മഹത്യ കേസിൽ ഈശ്വരപ്പയ്ക്ക് ക്ലീൻ ചിറ്റ്

ബെംഗളൂരു: ബില്ല് മാറി നൽകാൻ കമ്മീഷൻ ചോദിച്ചെന്ന് ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മുൻ ഗ്രാമ വികസന മന്ത്രി കെ. എസ് ഈശ്വരപ്പയ്ക്ക് എതിരെ വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ സിഐഡി വിഭാഗം റിപ്പോർട്ട്‌ സമർപ്പിച്ചു.

4 കോടി രൂപയുടെ ബില്ലുകൾ മാറുന്നതിനു ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നാരോപിച്ച് കരാറുകാരൻ സന്തോഷ്‌ പാട്ടീൽ ഉഡുപ്പിയിലെ ലോഡ്ജിൽ ഏപ്രിൽ 12 നാണ് ജീവനൊടുക്കിയത്.

  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

ഈശ്വരപ്പയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സന്തോഷ്‌ പാട്ടീൽ അയച്ച സന്ദേശങ്ങൾ വൻ വിവാദം ആയിരുന്നു കർണാടകയിൽ ഉണ്ടാക്കിയത്. വിവാദത്തിന് ഒടുവിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഈശ്വരപ്പ മന്ത്രി സ്ഥാനം രാജി വച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
[masterslider id="10"]

Related posts

Click Here to Follow Us