പോക്‌സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരാർ അടിസ്ഥാനത്തിൽ മംഗളുരു ജില്ലാ വെൻലോക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു. അനുഷ് നായിക് (35) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം സർക്കാർ ആശുപത്രിയിൽ വച്ചാണ് മകൾ പ്രതിയെ കണ്ടതെന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രതി വിവാഹാഭ്യർത്ഥന നടത്തിയിരുന്നെന്നും, അത് പെൺകുട്ടി സ്വീകരിച്ചുവെന്നും തുടർന്ന് പെൺകുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയെന്നും പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ ‘അമ്മ പറഞ്ഞു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

എന്നാൽ പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതോടെ പെൺകുട്ടി പ്രതിയുമായുള്ള ബന്ധം നിർത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി അവളെ വിളിച്ച് തന്നോട് സംസാരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

അടുത്തിടെ പെൺകുട്ടിയുടെ മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതെന്നും ഞായറാഴ്ച വിട്ടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ അമ്മ കൂട്ടിച്ചേർത്തു. പോക്‌സോ നിയമത്തിലെ സെക്ഷൻ 8, 12, ഐപിസി സെക്ഷൻ 506 (ക്രിമിനൽ ഭീഷണിക്കുള്ള ശിക്ഷ) എന്നിവ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts