സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളി മഹാ സമ്മേളനത്തിന്
ഉജ്വല സമാപനം .
മറുനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ സംഘടനകൾക്കായി 27 വർഷം മുമ്പ് പൊതുവേദിയൊരുക്കിയ ഫെയ്മ സ്ഥാപകരുടെ ദീർഘകാല വീക്ഷണത്തെ പഴനിവേഴ്സൽ ത്യാഗരാജൻ പ്രശംസിച്ചു
നീണ്ടകാലത്തിനുശേഷം പൊതു പരിപാടിയിൽ പങ്കെടുക്കുന്ന മലയാള നടൻ ജഗതി ശ്രീകുമാറിനെ ചടങ്ങിൽ ഫെയ്മ കലാർപ്പണ അവാർഡ് നൽകി ആദരിച്ചു.
വീൽചെയറിൽ വേദിയിലേക്ക് എത്തിയ ജഗതിയെ ഹര്ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. സമാപന ചടങ്ങിൽ മുഖ്യാതിഥിയ തമിഴ്നാട് ജഗതിക്ക് കലാർപ്പണ പുരസ്കാരം സമ്മാനിച്ചു.
ഫെയ്മ യുടെ പ്രഥമ പ്രവാസി രത്ന പുരസ്കാരം ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി.
വർക്കിംഗ് പ്രസിഡന്റ് കെ വി വി മോഹനൻ , ജനറൽ സെക്രട്ടറി
എൻ കെ ഭൂപേഷ് രൂപേഷ് ബാബു, ട്രഷറർ കെ ജി ഹരികൃഷ്ണൻ ആഘോഷ കമ്മിറ്റി ചെയർമാൻ കല്പക,ജനറൽ കൺവീനർ റെജികുമാർ തമിഴ്നാട് ഘടകം പ്രസിഡണ്ട് പ്രീമിയർ ജനാർദ്ദനൻ, സെക്രട്ടറി പ്രഷീദ് കുമാർ, ട്രഷറർ രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം മലയാളം മിഷൻ സമ്മേളനം, സാഹിത്യ സമ്മേളനം, മീഡിയ സമ്മേളനം വനിതാ സമ്മേളനം, യുവജന സംഗമം, നോർക്ക പ്രത്യേക പരിപാടി, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന കലാകാരന്മാർ അവതരിപ്പിച്ച കലാകാരൻമാർ എന്നിവ നടന്നു.
രാവിലെ നടന്ന സാഹിത്യ സമ്മേളനത്തിൽ സാഹിത്യ കാരന്മാരായ സുബാഷ് ചന്ദ്രൻ, ഡോ.സി ജി രാജേന്ദ്ര ബാബു. സുബാഷ് ചന്ദ്രൻ , ടി ഡി രാമകൃഷ്‌ണൻ, രാജീവ് കുമാർ, ഡോ വിജയ രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.
വനിതാ സമ്മേളനം രമ്യ ഹരിദാസ് ഉത്‌ഘാടനം ചെയ്തു. മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ് മുഖ്യാതിഥി ആയി. യുവജന സമ്മേളനം റാന്നി എം എൽ എ പ്രമോദ് നാരായണൻ നിർവഹിച്ചു.