അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട് : സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts