കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു 

suicide

ബെംഗളൂരു : മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരു ആർആർ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം.ദീപ (31), മകൾ ദിയ (മൂന്ന്) എന്നിവരാണ്   മരിച്ചത്.

2017ലാണ് സോഫ്റ്റ് വെയർ എൻജിനീയറായ ആദർശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപ്പി ബ്രഹ്മവാർ സ്വദേശികളായ ഇരുവരും ആർആർ നഗറിലെ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി ദീപ പനി ബാധിച്ച് ബുദ്ധിമുട്ടിൽ ആയിരുന്നെന്നാണ്  പുറത്ത് വരുന്ന വിവരം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് പോലീസിന്  ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ വിരസമാണ്, എന്നോട് ക്ഷമിക്കൂ’, എന്നെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

വ്യാഴാഴ്ച വൈകിട്ട് ദീപ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നത്. തുടർന്ന് രാജരാജേശ്വരി സിറ്റി പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം രോഗം മൂലമാണോ കുടുംബപ്രശ്നമോ എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts