കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി

ബെം​ഗളൂരു: കൊടഗിലെ തടിയണ്ടമോൾ മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. എറണാകുളത്ത് ഐടി ജീവനക്കാരിയായ കോഴിക്കോട് സ്വദേശിനി ശരണ്യയെ (35) ആണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. പോലീസ്, വനംവകുപ്പ്, നക്സൽ വിരുദ്ധ സേന (ANF) എന്നിവരടങ്ങുന്ന 60 അംഗ സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു കക്കബ്ബെയിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ശരണ്യ ബുധനാഴ്ച രാവിലെ 8:30-ഓടെയാണ് തടിയണ്ടമോൾ കുന്നിലേക്ക് ട്രെക്കിംഗിനായി പുറപ്പെട്ടത്. ഒറ്റയ്ക്ക് പോകാൻ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ മറ്റൊരു സംഘത്തോടൊപ്പമാണ് ഇവരെ വിട്ടത്. ഉച്ചയ്ക്ക് 1:30-ന്…

Read More

ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി

ബെംഗളൂരു: കർണാടകയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കർണാടക പോലീസ് ആവിഷ്കരിച്ച ‘ആസരെ’ (Aasare) പദ്ധതി ശ്രദ്ധേയമാകുന്നു. ജനുവരി 17-ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്തുടനീളം 20,459 വീടുകൾ കണ്ടെത്തിക്കഴിഞ്ഞു. ജൂൺ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-ബീറ്റ് സംവിധാനത്തിലൂടെ സുരക്ഷ മുതിർന്ന പൗരന്മാരുടെ വീടുകളിൽ പോലീസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള ഇ-ബീറ്റ് പോയിന്റുകളിൽ സന്ദർശനം രേഖപ്പെടുത്തും. ഉടൻ തന്നെ ബന്ധപ്പെട്ട വിവരങ്ങൾ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഓട്ടോമാറ്റിക്കായി സന്ദേശമായി (SMS) ലഭിക്കും. ഇതുവഴി പോലീസ്…

Read More

ഇസ്രായേൽ – ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു

ബെംഗളൂരു: ഇറാനും ഇസ്രായേലും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കർണാടകയിലെ കർഷകരുടെ നടുവൊടിക്കുന്നു. ആഗോള പ്രതിസന്ധിയെത്തുടർന്ന് കയറ്റുമതിയും വിപണിയും മന്ദഗതിയിലായതോടെ ഉള്ളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുത്തനെ ഇടിഞ്ഞു. ഇത് സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉള്ളി കർഷകർ ദുരിതത്തിൽ വില സ്ഥിരതയാർന്നു നിന്നിരുന്ന ഉള്ളി വിപണിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. മുൻപ് ക്വിന്റലിന് 1,600 രൂപ മുതൽ 2,000 രൂപ വരെ ലഭിച്ചിരുന്ന മികച്ചയിനം ഉള്ളിക്ക് ഇപ്പോൾ കഷ്ടിച്ച് 1,000-1,200 രൂപ മാത്രമാണ് ലഭിക്കുന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 3…

Read More

മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

ബെംഗളൂരു: പഴയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കിയ നിയമത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കർണാടക സംസ്ഥാന ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വകുപ്പ് അറിയിച്ചു. നിർദ്ദേശം ലംഘിച്ചാൽ നടപടി 2019 ഏപ്രിൽ 1-ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും HSRP പ്ലേറ്റുകൾ ഘടിപ്പിക്കണമെന്ന ഉത്തരവിൽ ഒരു തരത്തിലുള്ള ഇളവും വരുത്തിയിട്ടില്ല. വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജനങ്ങളിലെ ആശയക്കുഴപ്പം നീക്കുന്നതിനായി ഗതാഗത വകുപ്പ് പ്രത്യേക മാധ്യമക്കുറിപ്പ് പുറത്തിറക്കി. എല്ലാ വാഹന ഉടമകളും നിശ്ചിത സമയത്തിനകം തന്നെ നമ്പർ…

Read More

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

മലപ്പുറം: വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ടോള്‍ പ്ലാസയില്‍ ബസ് എത്തിയ സമയത്ത് ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് തൂണില്‍ തട്ടിയത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയാണ് അമ്മയും കുട്ടിയും അപകടത്തില്‍പെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്‍ഡിഎ ക്യാമ്പില്‍ ആവേശമാകാന്‍ ഇന്ന് കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പ്രചാരണം നടത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരും പാലക്കാടുമാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അഴിമതിയും വര്‍ഗീയതയും പരത്തുന്നു എന്ന് നരേന്ദ്ര മോദി കടന്നാക്രമിച്ചു. അയ്യപ്പന്റെ സ്വര്‍ണം…

Read More

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്ക്കല്‍ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകം എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കടയ്ക്കലില്‍ ഇന്ന് വൈകിട്ടായിരുന്നു അരുംകൊല നടന്നത്. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍…

Read More

ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പരാതി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള…

Read More

വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

BOMB BLAST

കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വർത്തുരിലും ജെ.സി നഗറിലുമാണ് കൊലപാതകങ്ങൾ നടന്നത്. തൊഴിൽ തേടിയെത്തിയ യുവാവ് കൊല്ലപ്പെട്ടു വർത്തുർ ബാലഗെരെ മെയിൻ റോഡിലെ നടപ്പാതയിൽ ശനിയാഴ്ച പുലർച്ചെയാണ് 26 വയസ്സുകാരനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ എം. ദല റാം ആണ് കൊല്ലപ്പെട്ടത്. നാല് ദിവസം മുൻപാണ് ഇയാൾ ജോലി അന്വേഷിച്ച് ബെംഗളൂരുവിൽ എത്തിയത്. വർത്തുരിൽ തന്റെ ബന്ധുവിനോടൊപ്പമാണ് ദല റാം താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…

Read More
Click Here to Follow Us