കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read MoreYear: 2026
ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു
ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വർത്തുരിലും ജെ.സി നഗറിലുമാണ് കൊലപാതകങ്ങൾ നടന്നത്. തൊഴിൽ തേടിയെത്തിയ യുവാവ് കൊല്ലപ്പെട്ടു വർത്തുർ ബാലഗെരെ മെയിൻ റോഡിലെ നടപ്പാതയിൽ ശനിയാഴ്ച പുലർച്ചെയാണ് 26 വയസ്സുകാരനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ എം. ദല റാം ആണ് കൊല്ലപ്പെട്ടത്. നാല് ദിവസം മുൻപാണ് ഇയാൾ ജോലി അന്വേഷിച്ച് ബെംഗളൂരുവിൽ എത്തിയത്. വർത്തുരിൽ തന്റെ ബന്ധുവിനോടൊപ്പമാണ് ദല റാം താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ലോകത്തോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം തുടങ്ങിയ ഘടകങ്ങൾ യുദ്ധത്തിലൂടെയും അനീതിയിലുടെയും രാജ്യങ്ങളെയും മനുഷ്യരെയും ഒറ്റപ്പെടുത്തുന്നുവെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. നൈരാശ്യത്തെ പ്രതിരോധിക്കാനും തളരാതെ മുന്നോട്ടുപോകാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ ലോകത്തെമ്പാടും വളരാൻ അനുവദിക്കണമെന്നും മാർപാപ്പ് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്നലെ നടത്തിയ അഭിസംബോധനയിലാണ് മാർപാപ്പയുടെ പരാമർശങ്ങൾ. മനുഷ്യന്…
Read Moreചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ
ബെംഗളൂരു: നാളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആർസിബി – സിഎസ്‌കെ മത്സരത്തിനായി നഗരം ഒരുങ്ങുന്നു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് മെട്രോ സമയം നീട്ടിയതിന് പിന്നാലെ ബിഎംടിസി (BMTC) പ്രത്യേക ബസ് സർവീസുകളും പ്രഖ്യാപിച്ചു. മത്സരശേഷം ആരാധകർക്ക് എളുപ്പത്തിൽ മടങ്ങുന്നതിനായി 8 പ്രത്യേക ബസുകളാണ് സർവീസ് നടത്തുക. ബസ് കാത്തുനിൽക്കേണ്ടത് ഇവിടെ സിടിഒ (CTO) ജംഗ്ഷൻ മുതൽ ബിആർവി (BRV) ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തായിരിക്കും ഈ പ്രത്യേക ബസുകൾ പാർക്ക് ചെയ്യുക. മത്സരശേഷം ഈ ഭാഗത്തുനിന്നും ആരാധകർക്ക് ബസ് സേവനം പ്രയോജനപ്പെടുത്താം. ട്രാഫിക് കുരുക്ക്…
Read Moreഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
ബെംഗളൂരു: ഇന്ന് നടക്കുന്ന ഐപിഎൽ ആവേശം കണക്കിലെടുത്ത് യാത്രക്കാർക്കായി മെട്രോ ട്രെയിൻ സർവീസുകൾ ദീർഘിപ്പിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. മത്സരം കഴിഞ്ഞ് മടങ്ങുന്ന ആരാധകരുടെ സൗകര്യാർത്ഥം എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുമുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 2 മണി വരെ ലഭ്യമായിരിക്കും. സാധാരണഗതിയിൽ രാത്രി 11 മണിക്ക് അവസാനിക്കുന്ന സർവീസുകളാണ് നാളെ പുലർച്ചെ വരെ നീട്ടിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിനുകളുടെ സമയക്രമം താഴെ നൽകുന്നു: ആർ.വി. റോഡ്: പുലർച്ചെ 2.00 മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷൻ): പുലർച്ചെ 1.30 (എല്ലാ നാല് ദിശകളിലേക്കും)…
Read Moreആവേശം വാനോളം; ബെംഗളൂരുവിൽ ആർസിബി – സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
ബെംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബെംഗളൂരു പോലീസ്. ടിക്കറ്റില്ലാത്തവർ സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് കർശന മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടി സ്റ്റേഡിയത്തിന് പുറത്ത് അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം. ടിക്കറ്റില്ലാതെ സ്റ്റേഡിയം പരിസരത്ത് എത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreഅമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
മാനുഷിക മൂല്യങ്ങൾ മരവിച്ചുപോയ ആധുനിക സമൂഹത്തിന്റെ ക്രൂരതയും, ഒരമ്മയോടുള്ള മകന്റെ അതിരുകളില്ലാത്ത സ്നേഹവും ഒരേസമയം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നോമ്പരമാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഏപ്രിൽ മാസത്തെ കഠിനമായ ഉഷ്ണതരംഗത്തിൽ കാൺപൂർ ഉരുകുകയാണ്. 33 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള ഉച്ചസമയത്ത് നഗരത്തിലെ തിരക്കേറിയ റോഡിലൂടെ നടക്കുകയായിരുന്നു അമ്മയും ഏഴോ എട്ടോ വയസ്സ് മാത്രം പ്രായമുള്ള മകനും. ചുട്ടുപൊള്ളുന്ന ടാർ റോഡിൽ വെച്ച് നിർജ്ജലീകരണം മൂലം അമ്മ പെട്ടെന്ന് ബോധരഹിതയായി വീണു. നഗ്നപാദനായി കുതിച്ച് കുഞ്ഞുദൈവം തന്റെ…
Read Moreഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
ബെംഗളൂരു: നഗരത്തിലെ ബൈക്ക് ടാക്സി ഡ്രൈവർമാർ (ക്യാപ്റ്റൻമാർ), ഡെലിവറി ഏജന്റുമാർ, ക്യാബ് ഡ്രൈവർമാർ തുടങ്ങിയ ഗിഗ് തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെയും ട്രാഫിക് ലംഘനങ്ങളുടെയും പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബൈക്ക് ടാക്സി ഡ്രൈവർമാർ ഉൾപ്പെട്ട കേസുകൾ പരിശോധിക്കുന്നതിനായി പ്രത്യേക പട്ടിക തയ്യാറാക്കുമെന്നും ഉടൻ തന്നെ ബന്ധപ്പെട്ട അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളുടെ യോഗം വിളിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. സുരക്ഷയും വിശ്വാസ്യതയും പ്രധാനം സമീപകാലത്ത് റാപ്പിഡോ ഡ്രൈവർ യാത്രക്കാരിയെ…
Read Moreബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഓട്ടോ എൽ.പി.ജി (LPG) വിതരണം താറുമാറായതോടെ വാഹനയാത്രക്കാരും ഓട്ടോ ഡ്രൈവർമാരും കടുത്ത ദുരിതത്തിൽ. നഗരത്തിലെ പകുതിയോളം ഗ്യാസ് സ്റ്റേഷനുകൾ ഇതിനോടകം അടച്ചുപൂട്ടി. സ്വകാര്യ ഏജൻസികളായ ടോട്ടൽ ഗ്യാസ് തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചപ്പോൾ, സൂര്യ ഗ്യാസ്, സൂപ്പർ ഗ്യാസ് തുടങ്ങിയവ ഉച്ചയാകുന്നതോടെ സ്റ്റോക്ക് തീർന്ന് പ്രവർത്തനം നിർത്തുന്ന അവസ്ഥയിലാണ്. കിലോമീറ്ററുകൾ നീളുന്ന ക്യൂ, കുതിച്ചുയരുന്ന വില പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്.പി, ഭാരത് പെട്രോളിയം പമ്പുകളിൽ വെള്ളിയാഴ്ച മൂന്ന് കിലോമീറ്ററോളം നീളുന്ന ക്യൂവാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഗ്യാസ് ലഭിക്കാതെ പലരും…
Read Moreടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി
കുടകിലെ മരഗോഡു ഗ്രാമത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിലിടിച്ച് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന നാല് യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയും സമീപത്തുണ്ടായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടസമയത്ത് കാറിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളില്ല. ബസ് ഡ്രൈവർ സുദീപിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മടിക്കേരി റൂറൽ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.…
Read More