ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ തമ്പടിച്ചിരുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി സിറ്റി പോലീസും സിസിബിയും (CCB). രേഖകളില്ലാതെ നഗരത്തിൽ താമസിച്ചിരുന്ന 178 പുരുഷന്മാരും 94 സ്ത്രീകളും 12 കുട്ടികളുമടക്കം 272 പേരെ പോലീസ് വിജയകരമായി നാടുകടത്തി. രാജ്യത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നാടുകടത്തൽ നടപടികളിലൊന്നാണിത്. അതിർത്തി കടത്തിയത് ത്രിപുര വഴി കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും അഞ്ച് ബംഗ്ലാദേശി ഭീകരർ പിടിയിലായതിനെത്തുടർന്നാണ് രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നടത്തിയ…
Read MoreYear: 2026
ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
മലപ്പുറം: ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read Moreവ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.
Read Moreബെംഗളൂരു കബ്ബൺ പാർക്കിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കബ്ബൺ പാർക്കിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ച മുതൽ സുരേഷിനെ കാണാതായിരുന്നു. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ പാർക്കിലെത്തിയവരാണ് മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ കബ്ബൺ പാർക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…
Read Moreഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി ഓടെയാണ് ഡൽഹി-എൻസിആർ മേഖലയിലും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമി കുലുങ്ങിയത്. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനമുണ്ടായത്. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കെട്ടിടങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതോടെ ഡൽഹി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആളുകൾ ഫ്ലാറ്റുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടിയിറങ്ങി. പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി വടക്കൻ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക…
Read Moreനാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
മുംബൈ: കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. നാസിക്കിലെ ദിന്‍ഡോരിയില്‍ വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുനില്‍ ദത്തു ദര്‍ഗോഡെ, രാഖി സുനില്‍ ദര്‍ഗോഡെ, ഉഷ അനില്‍ ദര്‍ഗോഡെ, ശ്രദ്ധ അനില്‍ ദര്‍ഗോഡെ, ശ്രാവണി അനില്‍ ദര്‍ഗോഡെ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പൊലീസ് പറഞ്ഞു ദിന്‍ഡോരി താലൂക്കിലെ ഇന്‍ഡോര്‍ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ട കുടുംബമെന്നാണ് വിവരം. നിയന്ത്രണം നഷ്ടമായ മാരുതി കാര്‍ റോഡരികിലെ…
Read Moreബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ ‘ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്’ ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ ആകർഷകമായ പേരുള്ള ഒരു വിഭവം ഓർഡർ ചെയ്ത യുവാവ്, ടേബിളിലെത്തിയ വിഭവം കണ്ട് ഞെട്ടിപ്പോയി. മെനുവിൽ ‘ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്’ (Chilli-dusted gold fingers) എന്ന് രേഖപ്പെടുത്തിയിരുന്ന വിഭവത്തിന് 150 രൂപയായിരുന്നു വില. എന്നാൽ വിളമ്പിയതാകട്ടെ വെറും വറുത്ത കൊണ്ടാട്ടവും (Fryums). “ഇതിനായി 150 രൂപ നൽകുന്ന എന്റെ വംശാവലിയിലെ ആദ്യത്തെയാൾ ഞാനായിരിക്കും,” കൊണ്ടാട്ടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അരുൺരാജ് പത്താർ കുറിച്ചു. “ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഓർഡർ ചെയ്തപ്പോൾ അവർ എനിക്ക് കൊണ്ടുവന്നു…
Read More35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
മുംബൈ: ഹർദിക് പാണ്ഡ്യാ വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളുടെ കേന്ദ്രത്തിൽ. മൈതാനത്തിലെ പ്രകടനത്തേക്കാൾ താരത്തിന്റെ ആഡംബര ജീവിതശൈലിയും സഹായ മനസ്സുമാണ് ഈ തവണ ശ്രദ്ധ നേടുന്നത്. വെറും 35 ദിവസത്തിനിടെ 17 കോടിയിലധികം രൂപയാണ് ആഡംബര കാറുകൾക്കും സമ്മാനങ്ങൾക്കുമായി പാണ്ഡ്യ ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 22ന് തന്റെ അഞ്ചുവയസ്സുകാരൻ മകൻ അഗസ്ത്യക്ക് ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന Land Rover Defender സമ്മാനിച്ചുകൊണ്ടാണ് ഈ ചെലവുകൾക്ക് തുടക്കമായത്. തുടർന്ന് മാർച്ച് 15ന് 12 കോടി രൂപ വിലവരുന്ന Ferrari 12Cilindri സ്വന്തമാക്കി. മാർച്ച്…
Read Moreചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ
ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച് താലി ചാർത്തി വരൻ.കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു. ഇതിനിടെ ദിവസങ്ങള്‍ക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ…
Read Moreഎന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയും സുധിയുടെ രണ്ടാം ഭാര്യ രേണുവും തമ്മിലുള്ള കുടുംബതർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ പങ്കുവെച്ച വീഡിയോയെത്തുടർന്ന് രേണു സുധിക്കെതിരെ സൈബർ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് കിച്ചു വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ ആരെങ്കിലും പഠിപ്പിച്ചു വിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും കിച്ചു വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നൽകിയ ലൈവ് വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിലൂടെയാണ് കിച്ചു തന്റെ ആശങ്കകൾ പങ്കുവെച്ചത്. എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാൻ…
Read More