വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

ബെംഗളൂറു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഹെബ്ബാൾ-സർജാപുര പാതയുടെ (റെഡ് ലൈൻ) വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പുതുക്കി സമർപ്പിച്ചു. ഹെബ്ബാളിന് സമീപത്തെ വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള 2.2 കിലോമീറ്റർ തുരങ്ക റോഡിന്റെ നിർമാണം ആരംഭിച്ച സാഹചര്യത്തിലാണ് വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കാൻ തീരുമാനമായത്. ആദ്യം സമർപ്പിച്ച ഡിപിആർ പ്രകാരം 37 കിലോമീറ്റർ വരുന്ന പാതയിൽ 11…

Read More

ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തു. കെ.ആർ. മാർക്കറ്റ്, ടൗൺ ഹാൾ, കെ.ആർ. സർക്കിൾ, വിധാന സൗധ, എം.ജി. റോഡ്, ശാന്തിനഗർ തുടങ്ങി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ മഴയിൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കെ.ആർ. മാർക്കറ്റ് പരിസരത്ത് കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഇതോടെ ഡ്രൈവർമാരും യാത്രക്കാരും കടുത്ത ബുദ്ധിമുട്ടിലായി. ഗതാഗതക്കുരുക്കിൽപ്പെട്ട് ഒരു ആംബുലൻസ് പോലും ഏറെ നേരം വഴിയിൽ കിടന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്തെ വിവിധ…

Read More

മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ബെം​ഗളൂരു: ആരാധകരോടുള്ള ബഹുമാനവും സ്നേഹവും വീണ്ടും തെളിയിച്ച് കന്നഡ താരം കിച്ച സുദീപ്. രാമനഗര കരഗ ഉത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം വേദിയിൽ പ്രസംഗിക്കുന്നതിനിടെ പെയ്ത കനത്ത മഴയെ വകവെയ്ക്കാതെ ആരാധകർക്കൊപ്പം നനഞ്ഞുനിന്നാണ് സംസാരിച്ചത്. സുദീപ് വേദിയിലേക്ക് കയറിയപ്പോൾ തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. തുടർന്ന് സഹായികൾ കുടയുമായി എത്തിയെങ്കിലും, “കുഴപ്പമില്ല, നമുക്കും അൽപ്പം നനയാം” എന്ന് പറഞ്ഞ് സുദീപ് അത് നിരസിക്കുകയായിരുന്നു. താരത്തിന്റെ ഈ നിലപാടിന് വൻ പ്രശംസയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. മഴ കനത്തപ്പോഴും ആളുകൾ കാണാൻ വരുമോ എന്ന് താൻ…

Read More

ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബെം​ഗളൂരു: യാദ്ഗിരി ജില്ലയിലെ കാഡെച്ചുരു വ്യാവസായിക മേഖലയിലുള്ള സിഐഎൽ ലബോറട്ടറി ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ വിക്രം സിംഗ്, സഞ്ജയ് സിംഗ്, തെലങ്കാന സ്വദേശിയായ ഗണേഷ് എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശി ശിവകുമാർ, ആന്ധ്രാപ്രദേശ് സ്വദേശി ഹേമന്ത് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി രാസവസ്തു ചോർന്നത്. വാതകം വായുവിൽ പടർന്നതോടെ തൊഴിലാളികൾക്ക് കഠിനമായ…

Read More

സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി ‘ബുക്സ് ട്രൈബ്’ കൂട്ടായ്മ

ബെംഗളൂരു: ഡിജിറ്റൽ സ്ക്രീനുകളിൽ മാത്രം മുഴുകിയിരിക്കുന്ന പുതിയ കാലത്ത് അച്ചടിച്ച പുസ്തകങ്ങൾ വായിക്കുന്ന ശീലം തിരിച്ചുകൊണ്ടുവരാൻ വേറിട്ട സംരംഭവുമായി ബെംഗളൂരുവിലെ രണ്ട് ഐ.ടി ജീവനക്കാർ. ഐ.ടി പ്രൊഫഷണലുകളായ ലിതേഷ് പുളിക്കൂൽ, അരുൺ പി. എച്ച് എന്നിവർ ചേർന്ന് അപ്പാർട്ട്മെന്റ് സമൂഹങ്ങൾക്കിടയിൽ പുസ്തകങ്ങൾ കൈമാറുന്നതിനായി ‘ബുക്സ് ട്രൈബ്’ (Books Tribe) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു. ലിതേഷിന്റെ പത്തുവയസ്സുകാരിയായ മകളുടെ പക്കലുള്ള അറുപതോളം പുസ്തകങ്ങൾ വായിച്ചുതീർത്ത ശേഷം വെറുതെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഈ ആശയം രൂപപ്പെട്ടതെന്ന് അരുൺ വ്യക്തമാക്കുന്നു. പ്രത്യേകമായി സ്ഥലം കണ്ടെത്തി ലൈബ്രറികൾ…

Read More

ആപ്പുകളിലെ ഈ ‘സൈലന്റ് കില്ലർ’ വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ബെംഗളൂരു: നഗരത്തിൽ വാടകയ്ക്ക് നൽകുന്ന ഇലക്ട്രിക് മോപ്പഡുകളുടെ അമിതവേഗതയും ഗതാഗത നിയമലംഘനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഗതാഗത വിദഗ്ധരും റസിഡന്റ്സ് ക്ഷേമസമിതി ഭാരവാഹികളും ആവശ്യപ്പെടുന്നു. തുടർച്ചയായ അപകടങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തലനാരിഴയ്ക്ക് ഒഴിവായ നിരവധി അപകടങ്ങളാണ് ഈ ആവശ്യം ശക്തമാക്കിയത്. ഫീൽഡ് മാർഷൽ കരിയപ്പ ഭവന് മുന്നിലെ സിഗ്നലിലും കോരമംഗല 80 ഫീറ്റ് റോഡിലെ വിപ്രോ പാർക്കിന് സമീപത്തും ഇത്തരം ഇ-മോപ്പഡുകൾ മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് പാഞ്ഞുകയറി വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഈ സംഭവങ്ങളിൽ ഭൂരിഭാഗത്തിലും ക്വിക് കോമേഴ്സ്…

Read More

നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബാനസവാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. റോഡിൽ വെച്ച് ഇരു വാഹനങ്ങളും തമ്മിൽ നേരിയ രീതിയിൽ ഉരസിയതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം പെട്ടെന്ന് തന്നെ കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അപകടത്തിൽപ്പെട്ട…

Read More

പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ബെംഗളൂരു: പ്രളയം കെടുതി വിതച്ച അസം ജനതയ്ക്ക് ആശ്വാസമേകാൻ സഹായഹസ്തവുമായി ബെംഗളൂരുവിലെ സംഘടനകളും വ്യക്തികളും. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ട് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുമായി സഹകരിച്ചാണ് ബെംഗളൂരുവിലെ വിവിധ കൂട്ടായ്മകൾ ധനശേഖരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നത്. സാധനങ്ങൾ ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്നതിലെ ഗതാഗതച്ചെലവും വൈകലും ഒഴിവാക്കാൻ പണമായി തുക സ്വീകരിച്ച് അസമിലെ പ്രാദേശിക വിപണിയിൽ നിന്ന് അതിവേഗം സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുകയാണ് ഇവർ. ‘ടുഗെദർ ഫോർ അസം’ പദ്ധതിയുമായി സംഘടനകൾ അസം സൊസൈറ്റി ഓഫ് ബാംഗ്ലൂർ ‘ടുഗെദർ ഫോർ അസം’ എന്ന പേരിൽ നാല് ഘട്ടങ്ങളായുള്ള…

Read More

ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. തീരദേശ കർണാടകത്തിലും മലനാട് മേഖലയിലുമാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, തുംകൂർ, ചിക്കബല്ലാപൂർ, ബെൽഗാം, ധാർവാഡ്, ഹാവേരി തുടങ്ങിയ ജില്ലകളിലും…

Read More

മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ ‘മാജിക്’ ഇങ്ങനെ

ബെംഗളൂരു: രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വസ്തുവായി മൊബൈൽ ഫോണുകൾ മാറുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിദിനം ആയിരക്കണക്കിന് പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. മിക്ക കേസുകളിലും ഫോൺ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ ഉടമസ്ഥർ കൈവിടാറാണ് പതിവ്. എന്നാൽ, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകുന്ന കാര്യത്തിൽ കർണാടക സംസ്ഥാനം രാജ്യത്ത് തന്നെ മുൻപന്തിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയുമുണ്ട്. എന്നാൽ, ഇവ വീണ്ടെടുക്കുന്നതിലെ ശതമാനക്കണക്കിൽ കർണാടക പോലീസ്…

Read More