കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

കടയ്ക്കല്‍ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകം എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

കടയ്ക്കലില്‍ ഇന്ന് വൈകിട്ടായിരുന്നു അരുംകൊല നടന്നത്. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts