സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ദേശീയ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരിയായ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മധ്യ ഹൗറയിലെ ഉമാചരൺ ഭട്ടാചാർജി ലെയ്ൻ സ്വദേശിയായ ദമയന്തി സെന്നിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഷൂട്ടിങ് രംഗത്തെ സഹപ്രവർത്തകർ എന്നിവരുടെയൊക്കെ പക്കൽ അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗറ റെയിൽവേ സ്റ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെ ദമയന്തി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ…

Read More

ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

bus stand

ബെംഗളൂരു: പ്രവർത്തനച്ചെലവും ഇന്ധനവിലയും കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ബസ് നിരക്ക് വർധിപ്പിക്കാൻ നീക്കം. നിരക്ക് പരിഷ്കരണത്തിനുള്ള സാധ്യതകൾ പഠിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ കർണാടക സർക്കാർ രൂപീകരിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരി ചെയർമാനായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. പാർലമെന്ററി കാര്യ, നിയമനിർമാണ വകുപ്പിന്റെ വിരമിച്ച സെക്രട്ടറി ദ്വാരകനാഥ് ബാബു, ഐഐഎസ്‌സി പ്രൊഫസർ അബ്ദുൾ റാവൂഫ് പിഞ്ചാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി) മാനേജിങ് ഡയറക്ടർ ശിവകുമാർ കെ.ബി എക്സ്…

Read More

മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ബെംഗളൂരു: സാധാരണയായി തണുപ്പും ശക്തമായ മഴയും അനുഭവപ്പെടാറുള്ള ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്തവണ കർണാടകയിൽ കനത്ത വേനൽച്ചൂട്. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം താപനില ക്രമാതീതമായി ഉയരുകയാണ്. ചില ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ ബെംഗളൂരുവിലും ചൂട് കഠിനമായി തുടരുകയാണ്. നഗരത്തിൽ കഴിഞ്ഞ ദിവസം 32.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയായി ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിലെ താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കാറുള്ള സ്ഥാനത്താണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.…

Read More

ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ബെംഗളൂരു: ബംഗളൂരുവിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും പാക്കറ്റിൽ ലഭിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ നെയ്യാണ് ഉപയോഗിക്കുന്നതെങ്കിലും, അതിന്റെ ശുദ്ധതയിൽ ഭൂരിഭാഗം പേർക്കും പൂർണ്ണ വിശ്വാസമില്ലെന്ന് പുതിയ സർവേ റിപ്പോർട്ട്. ‘ലോക്കൽ സർക്കിൾസ്’ (LocalCircles) നടത്തിയ ഉപഭോക്തൃ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ കേവലം 28 ശതമാനം ആളുകൾ മാത്രമാണ് തങ്ങൾ വാങ്ങുന്ന നെയ്യിന്റെ ശുദ്ധതയിലും ഗുണനിലവാരത്തിലും ‘പൂർണ്ണ തൃപ്തർ’ എന്ന് വ്യക്തമാക്കിയത്. 47 ശതമാനം പേർക്ക് കാര്യമായ വിശ്വാസമില്ലാത്തപ്പോൾ, 23 ശതമാനം പേർക്ക് നെയ്യിന്റെ ഗുണനിലവാരത്തിൽ ഒട്ടും തന്നെ വിശ്വാസമില്ല. വിപണിയിലെ വ്യാജ നെയ്യിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള…

Read More

ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് ‘നോ എൻട്രി’? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ബെംഗളൂരു : നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന ബംഗളൂരു നഗരത്തെ രക്ഷിക്കാൻ നിർണ്ണായക അഞ്ചിന നിർദേശങ്ങളുമായി ട്രാഫിക് പൊലീസ്. നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് പൊലീസ് കർണാടക സർക്കാരിന് സമർപ്പിച്ചു. എ.ഐ പഠനവുമായി ട്രാഫിക് പൊലീസ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരത്തിലെ ഗതാഗത രീതികളെക്കുറിച്ച് നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് പ്രായോഗികമായ ഈ പരിഹാരമാർഗ്ഗങ്ങൾ പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്നത്. എ.ഐ വിശകലനം അനുസരിച്ച് സെപ്റ്റംബർ മാസത്തിലാണ് ബംഗളൂരുവിൽ ഏറ്റവും ഉയർന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.…

Read More

എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ബെംഗളൂരു : നഗരത്തിലെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷനുകളിലെയും പ്രധാന, ഉപ-പ്രധാന റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനായി ഡാഷ്‌ക്യാമുകൾ ഉപയോഗിച്ച് സർവേ നടത്താൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായി ചേർന്ന വെർച്വൽ യോഗത്തിൽ ജി.ബി.എ ചീഫ് കമ്മീഷണർ മഹേശ്വർ റാവുവാണ് ഈ നിർദേശം നൽകിയത്. എഞ്ചിനീയർമാരുടെ വാഹനങ്ങളിൽ ഡാഷ്‌ക്യാമുകൾ ഘടിപ്പിക്കാനും, പരിശോധനയ്ക്കിടയിൽ ലഭിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.…

Read More

വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ബെംഗളൂരു: നഗരത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക പീഡനങ്ങളും അവഗണനകളും വീണ്ടും ചർച്ചയാകുന്നു. സ്കൂളുകളിൽ നിന്ന് നേരിട്ട കടുത്ത മാനസിക സമ്മർദ്ദവും അധ്യാപകരുടെ പരിഹാസവും കാരണം കുട്ടികളുടെ പഠന നിലവാരവും ആത്മവിശ്വാസവും തകർന്നതായും, ചിലർക്ക് കടുത്ത ആരോഗ്യ-മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും മാതാപിതാക്കളും മുൻ വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ അധ്യാപകന്റെ ഭീഷണിയെത്തുടർന്ന് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയതും, മറ്റൊരു റസിഡൻഷ്യൽ സ്കൂളിൽ ശാരീരിക പീഡനത്തെത്തുടർന്ന് ആറാം ക്ലാസുകാരൻ മരണപ്പെട്ടതുമായ സംഭവങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. സ്കൂളുകൾ കേവലം പഠനകേന്ദ്രങ്ങൾ എന്നതിനപ്പുറം കുട്ടികൾക്ക് സുരക്ഷിതത്വബോധം നൽകുന്ന…

Read More

പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി. വ്യാഴാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ബോംബ് ഭീഷണിയടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് സംഭവം. രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ഏഴേമുക്കാലോടെയാണ് വിമാന ജീവനക്കാർ ഭീഷണി കുറിപ്പ് കണ്ടെത്തിയത്. “പോകരുത്, ബോംബ് ഉണ്ട്! ദയവായി” (‘Don’t go, bomb hai. Please’) എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി…

Read More

പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിലെ യുപിഐ ക്യുആർ കോഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ജൂലൈ 15-ന് വൈകുന്നേരമുണ്ടായ താൽക്കാലിക പേയ്‌മെന്റ് ഗേറ്റ്‌വേ തടസ്സം കാരണം യുപിഐ വഴി പണമടച്ച ചില യാത്രക്കാർക്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെങ്കിലും ടിക്കറ്റ് ലഭിച്ചിരുന്നില്ല. പേയ്‌മെന്റ് ഗേറ്റ്‌വേ സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കിയെങ്കിലും ഇലക്ട്രോണിക് മെഷീനുകളിൽ ടിക്കറ്റ് ജനറേറ്റ് ചെയ്യാനോ പ്രിന്റ് ചെയ്യാനോ സാധിക്കാതെ…

Read More

5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോയുടെ മഞ്ഞ ലൈനിലേക്കുള്ള (Yellow Line) പതിനാലാമത് ട്രെയിൻ ബെംഗളൂരുവിലെത്തിച്ചു. ആറ് കോച്ചുകളടങ്ങിയ പുതിയ ട്രെയിൻ ട്രെയിലറുകളിൽ നിന്ന് ഹെബ്ബഗോഡി ഡിപ്പോയിലാണ് ഇറക്കിയത്. തുടർന്ന് കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് ഒരു പൂർണ്ണ ട്രെയിൻ സെറ്റാക്കി മാറ്റി പരിശോധനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. സർവീസിന് മുന്നോടിയായി ഈ ട്രെയിനിൽ വിവിധ സ്റ്റാറ്റിക് പരിശോധനകൾ നടത്തും. ഇതിന് ശേഷമായിരിക്കും മെയിൻ ലൈനിലെ ട്രയൽ റണ്ണിനായി മാറ്റുക. തുടർന്ന് പ്രധാന ലൈനിൽ വച്ച് രാത്രികാലങ്ങളിൽ മാത്രമായി 750 കിലോമീറ്റർ ദൂരമുള്ള ഡൈനാമിക് ടെസ്റ്റിംഗിന് ട്രെയിൻ വിധേയമാക്കും. ഈ…

Read More