ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മഞ്ഞ് പൂര്‍ണമായും വിടവാങ്ങി. നേരത്തെ എത്തിയ വേനല്‍ക്കാലം നാടിനെയാകെ വറുത്തുകോരുകയാണ്. കനത്ത ചൂടിനാല്‍ നഗരവാസികളെല്ലാം വെന്തുരുക്കുന്നു. മാര്‍ച്ച് മാസത്തില്‍ അതികഠിനമായ ചൂടാണ് നഗരത്തില്‍ അനുഭവപ്പെടുക. ഇതുവരെ രാവിലെകളില്‍ അനുഭവപ്പെട്ടിരുന്ന മൂടല്‍ മഞ്ഞുപോലും ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ബെംഗളൂരുവില്‍ അനുഭവപ്പെടുക. 1931ല്‍ രേഖപ്പെടുത്തിയ 38.9 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരുവില്‍ മെയ് മാസത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഈ വര്‍ഷം അത് 39 എന്ന റെക്കോഡ് സംഖ്യയിലേക്ക് ഉയര്‍ന്നേക്കാം.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പകല്‍ സമയങ്ങളില്‍ ശക്തമായ താപനില അനുഭവപ്പെടും. ഇതുവരെ 31 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ അത് വരും ദിവസങ്ങളില്‍ 34 ലേക്ക് ഉയരും. എന്നാല്‍ ഇതുവരെ തീവ്ര കാലാവസ്ഥ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. തീരദേശ മേഖലകളില്‍ താപനില 75 ശതമാനം വരെ ഉയരാനാണ് സാധ്യത. താപനില ഉയരുന്നത് നഗരത്തില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുന്നുണ്ട്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മാര്‍ച്ച് മൂന്ന് ചൊവ്വാഴ്ചയും നഗരത്തില്‍ കനത്ത ചൂട് അനുഭവപ്പെടും. രാവിലെ മുതല്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകല്‍ 10 മണി മുതല്‍ 4 മണി വരെ വെയിലേല്‍ക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts