ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിൽപ്പന നടത്തിയ നന്ദിനി പാർലർ കടയുടെ ഉടമയും മകനും ഉൾപ്പെടെ നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു. ചാമരാജ്പേട്ടയ്ക്കടുത്തുള്ള ആസാദ് നഗറിൽ താമസിക്കുന്ന മഹേന്ദ്ര, മകൻ ദീപക്, വാഹന ഡ്രൈവർ മുനിരാജു, തമിഴ്‌നാട് സ്വദേശി അഭി ഉർസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 8,350 ലിറ്റർ വ്യാജ നെയ്യും നാല് വാഹനങ്ങളും പിടിച്ചെടുത്തു. റെയ്ഡിനിടെ വ്യാജ നെയ്യ് നിർമ്മാണ യൂണിറ്റിന്റെ ഉടമ ശിവകുമാറിനെയും രക്ഷപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താൻ…
Read MoreYear: 2025
കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക: വിസ്ഡം ബെംഗളൂരു
ബെംഗളൂരു: പാശ്ചാത്യ ലോക ക്രമത്തിലേക്ക് സാമൂഹ്യ ഘടനയെ മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് സമൂഹവും അധികാരികളും കൂട്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് 2026 ഫെബ്രുവരി 1 ന്ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ഫാമിലി എവയ്ക്നിങ് കോൺഫറൻസിന്റെ പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. എതിർവർഗ ലൈംഗിക സ്വാഭാവികതാ ബോധത്തെ നിരാകരിക്കാനും സ്വവർഗ ലൈംഗികതയിലേക്ക് വിവാഹ സംവിധാനത്തെ പറിച്ച് നടാനും ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം കുടുംബ ഭദ്രതയെ തകർക്കുകയാണ്. ശരീരം കീറിമുറിച്ച് വികൃതമാക്കാനും ഹോർമോണുകൾ കുത്തിവെച്ച് രൂപം മാറാനുമുള്ള പ്രവണതയുള്ള തലമുറയെ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണ്. മുതിർന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രതിസ്ഥാനത്ത്…
Read Moreവാഹനാപകടത്തിൽ 17 വയസുകാരി മരിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചാരംകുത്തിൽ വാഹനാപകടത്തിൽ 17 വയസുകാരി മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതികയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കസിൻ മലപ്പുറം പൂകൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പാലക്കാട് ദേശിയ പാതയിൽ ബൈക്കും പാലക്കാട് ഭാഗത്തേക്ക് പോവുന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ഇന്നലെ രാത്രി 11:30 ഓടെ ബൈക്കിൽ ഇവർ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.
Read Moreമൃഗശാലയിൽ 28 മാനുകൾ ചത്തനിലയിൽ
ബെംഗളൂരു : ബെളഗാവിയിലെ കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ രണ്ട് ദിവസങ്ങളിലായി 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച എട്ടുമാനുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 20 മാനുകളെക്കൂടി ചത്തനിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും മൃഗശാലയിലെത്തി .
Read Moreമരങ്ങളുടെ അമ്മയായ സാലുമരദ തിമ്മക്കയ്ക്ക് അന്ത്യാഞ്ജലി
ബെംഗളൂരു : മരങ്ങളുടെ അമ്മയായ സാലുമരദ തിമ്മക്കയ്ക്ക് അന്ത്യാഞ്ജലിയേകി കർണാടക. വെള്ളിയാഴ്ച അന്തരിച്ച തിമ്മക്കയുടെ മൃതദേഹം ശനിയാഴ്ച ജ്ഞാനഭാരതിയിലെ കലാഗ്രാമയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ ഒൻപതുമുതൽ 11 വരെ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സിനിമാ മേഖലയിലെ ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. പരിസ്ഥിതി സ്നേഹികളും പൊതുജനങ്ങളും എത്തി. ആഭ്യന്തര മന്ത്രി ജി. പരമേശ്വര, വനംമന്ത്രി ഈശ്വർ ഖാൻഡ്രെ, കേന്ദ്രമന്ത്രിമാരായ ശോഭാ കരന്തലജെ, വി. സോമണ്ണ, പ്രതിപക്ഷനേതാവ് ആർ. അശോക എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. തിമ്മക്കയുടെ വളർത്തുമകനായ ഉമേഷ് അന്ത്യക്രിയകൾചെയ്തു. തുറന്ന വാഹനത്തിലാണ് മൃതദേഹം കലാഗ്രാമയിലേക്ക് കൊണ്ടുപോയത്.
Read Moreഅയല്പക്കത്ത് ഏല്പിക്കുന്ന കുട്ടികൾ സുരക്ഷിതരോ ? ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്തു: രണ്ട് പ്രതികൾ അറസ്റ്റിൽ!
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ വിജയപുര പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ വിജയപുര പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വീട്ടിലെ താമസക്കാരിയായ സ്ത്രീ ഉടമയെ ബലാത്സംഗത്തിന് സഹായിച്ചതായും ആരോപണമുണ്ട്. അതിനാൽ, ചന്ദ്രശേഖറിനെയും മഞ്ജൂരയെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ അയൽപാകത്തെ വീട്ടിലെ സ്ത്രീയുടെ കൂടെ നിർത്തിയിരുന്നു. ഈ സമയത്ത്, വീട്ടുടമസ്ഥനെ വീട്ടിലേക്ക് വിളിച്ചുവരുത്തിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ബലാത്സംഗ കേസ്…
Read Moreഎതിർപ്പുകൾക്കിടയിൽ, ബെംഗളൂരുവിൽ തുരങ്ക പാത പൂജയ്ക്ക് മുഹൂർത്തം നിശ്ചയിച്ച് സർക്കാർ
ബെംഗളൂരു: തുരങ്കപാതയുടെ നിർമ്മാണത്തെക്കുറിച്ച് നിരവധി അതൃപ്തികൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, തുരങ്കപാത നിർമ്മിക്കാൻ സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്, പുതുവർഷത്തിൽ ഒരു പൂജ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. നിരവധി എതിർപ്പുകൾക്കിടയിൽ തുരങ്കപാത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിക്കാൻ തയ്യാറെടുക്കുന്ന സർക്കാർ, ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തുരങ്കപാത പ്രവൃത്തിക്ക് തറക്കല്ലിടൽ ചടങ്ങ് നടത്താൻ നിശബ്ദമായി തയ്യാറെടുക്കുകയാണ്. ഹെബ്ബാളിൽ നിന്ന് സിൽക്ക് ബോർഡിലേക്ക് തുരങ്കപാത നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഇതിനകം തന്നെ വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് . ലാൽബാഗിനെ ഇത് നശിപ്പിക്കുമെന്നും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും…
Read Moreകർണാടക രണ്ടായി വിഭജിക്കപ്പെടും, സിദ്ധരാമയ്യയ്ക്ക് അധികാരം നഷ്ടപ്പെടും: സ്ഫോടനാത്മക പ്രവചനം നടത്തി പ്രശസ്ത ജ്യോതിഷി!
ബെംഗളൂരു: ഡിസിഎം ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകില്ലെന്നും കർണാടക രണ്ടായി വിഭജിക്കപ്പെടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അധികാരം നഷ്ടപ്പെടുമെന്നും ഒരു പ്രശസ്ത ജ്യോതിഷി സ്ഫോടനാത്മക പ്രവചനം നടത്തിയി. പ്രശസ്ത ജ്യോതിഷി പ്രശാന്ത് കിനിയാണ് ഈ പ്രവചനം നടത്തിയത്. കോൺഗ്രസിന്റെ മോശം ഭരണം കാരണം കർണാടക രണ്ടായി വിഭജിക്കപ്പെടും. സിദ്ധരാമയ്യയ്ക്ക് അധികാരം നഷ്ടപ്പെടും. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പ്രവചിച്ചു. ജൂലൈയിൽ തന്നെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ഗാന്ധി കുടുംബം അല്ലാതെ മറ്റാരെങ്കിലും കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്താൽ കോൺഗ്രസിന്റെ പുനരുജ്ജീവനം…
Read Moreബെംഗളുരുവിലേക്ക് കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം ട്രെയിനിൽ നിന്നും പിടികൂടി
തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി. ബെംഗളുരുവിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് റിപ്പോർട്ടുകൾ ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസിൽ നിന്ന് അസ്വഭാവികമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ പൊലീസ് സ്വർണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. മതിയായ രേഖകൾ ഇല്ലാതെയാണ് സ്വർണം ഇയാൾ തിരുവനന്തപുരത്ത് എത്തിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Read Moreവോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി
ബെംഗളൂരു: വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് ഇയാൾ. നിരവധി പേരുടെ വോട്ടുകൾ നീക്കാൻ കൽബുർഗിയിലെ ഡാറ്റാ സെന്ററിൽ ഇയാൾ അപേക്ഷ നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വ്യാജ…
Read More