ബെംഗളൂരു: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവതി തെറ്റായ ദിശയിൽ വന്ന് ഓട്ടോയിൽ ഇടിച്ച് ഓട്ടോക്കാരനോട് അധിക്ഷേപിച്ചു. ബൈയപ്പനഹള്ളി ഫ്ലൈഓവറിന് സമീപമുള്ള റോഡരികിലാണ് സംഭവം. സംഘർഷത്തിനിടെ പകർത്തിയ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. ദൃശ്യങ്ങളിൽ, ഓട്ടോ ഡ്രൈവറോട് ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം, അതേസമയം ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് അവളോട് ശാന്തയാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട് . തെറ്റായ ദിശയിലാണ് യുവതി വാഹനമോടിക്കുന്നതെന്നും അത് തെറ്റാണെന്നും പോലീസുകാരൻ പറയുന്നത് കേൾക്കാം, പക്ഷേ സ്ത്രീ വാദിക്കുന്നത് തുടരുകയും ഓട്ടോ ഡ്രൈവർ തെറ്റാണെന്ന് വാദിക്കുകയും ചെയ്യുന്നു.…
Read MoreYear: 2025
തണുപ്പ് തുടങ്ങി; ബെംഗളൂരു മൂടൽമഞ്ഞാൽ പൊതിയാൻ തുടങ്ങുന്നു; ഏറ്റവും കുറഞ്ഞ താപനില ബിദാറിൽ
ബെംഗളൂരു: കർണാടകയുടെ വടക്കൻ ഉൾനാടൻ ജില്ലകളിൽ ശീതതരംഗത്തിന്റെ തീവ്രത വർദ്ധിച്ചു, ശനിയാഴ്ച രാവിലെ സമതല പ്രദേശങ്ങളിൽ ബിദാറിലെ ഏറ്റവും കുറഞ്ഞ താപനില 10.0 ഡിഗ്രി സെൽഷ്യസായിരുന്നു. അതുപോലെ, വടക്കൻ ഉൾനാടൻ ജില്ലകളായ ബിദാർ, കലബുറഗി, വിജയപുര, ബാഗൽകോട്ട് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കടുത്ത ശീതതരംഗം വീശാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും, ചില സ്ഥലങ്ങളിൽ രാവിലെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17…
Read Moreബെംഗളൂരു നിവാസിയായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു : ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരു ജ്ഞാനഗംഗാനഗറിൽ ശ്രീശിവ കുമാരസ്വാമി കല്യാണമണ്ഡപത്തിനടുത്തുള്ള ഗോൾഡൻ നെസ്റ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുണ്ടറ തൃപ്പലഴികം വൈരമൺ വീട്ടിൽ ജോബിൻ ബെനഡിക്ടാണ് (43) മരിച്ചത്. എൻജിനിയർ റോയി വൈരമൺ, പരേതയായ ജോളി റോയി ദമ്പതിമാരുടെ മകനാണ്. ഭാര്യ: മെറിൻ മാത്യു (ബെംഗളൂരു). സഹോദരൻ: ജിബിൻ ബെനഡിക്ട്. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച പകൽ 11ന് കുണ്ടറയിലെ വീട്ടിൽ. തുടർന്ന് കുണ്ടറ തൃപ്പലഴികം സെയ്ന്റ് തോമസ് സെഹിയോൻ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്‌കാരം.
Read Moreസാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിൽ എത്തി കെഎസ്ആർടിയുടെ ഫ്ലെക്സി നിരക്ക്
ബെംഗളൂരു: വാരാന്ത്യങ്ങളും ഓണം പോലെയുള്ള ഉത്സവകാലങ്ങളും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകാർ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്. കെഎസ്ആർടിസിയും ഫ്ലെക്സി നിരക്ക് എന്നപേരിൽ ഉത്സവകാലങ്ങളിലും വാരാന്ത്യങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്. തീവണ്ടി സർവീസുകളുടെ അപര്യാപ്തത അമിതനിരക്കിലൂടെ സ്വകാര്യബസുകൾ മുതലാക്കുമ്പോൾ കെഎസ്ആർടിസി സർവീസുകൾ ബെംഗളൂരു മലയാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, ഇപ്പോൾ കെഎസ്ആർടിയുടെ ഫ്ലെക്സി നിരക്കും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. തീവണ്ടിയിൽ മൂന്നുപേർക്ക് സ്ലീപ്പർ ക്ലാസിൽ യാത്രചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് കെഎസ്ആർടിസി ബസിൽ ഒരാൾക്ക് നൽകേണ്ടിവരുന്നു. ഇതിന്റെ പല മടങ്ങാണ് സ്വകാര്യബസുകളിൽ ഈടാക്കുന്നത്. തെക്കൻ കേരളത്തിനെ അപേക്ഷിച്ച് ബെംഗളൂരുവിൽനിന്ന്…
Read Moreസഞ്ജു സാംസൺ ഇനി തലയ്‌ക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിൽ
ഐപിഎൽ 2026 ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കാനൊരുങ്ങി സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകരം, ചെന്നൈയിൽ നിന്ന് രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് താരം സാം കറനും രാജസ്ഥാൻ റോയൽസിൽ ചേർന്നു. സഞ്ജു-ജഡേജ കൈമാറ്റ കരാർ യാഥാർത്ഥ്യമായതായി ശനിയാഴ്ച രാവിലെ സോഷ്യൽ മീഡിയയിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആണ് സ്ഥിരീകരിച്ചത്. കളിക്കാരുടെ കൈമാറ്റത്തെക്കുറിച്ച് ചെന്നൈയും രാജസ്ഥാനും ധാരണയിലെത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും ഔദ്യോഗിക പ്രഖ്യാപനം വൈകിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കഴിഞ്ഞ…
Read Moreഒരു മണിക്കൂറിൽ 118 പ്ലേറ്റ് മോമോ; നഗരത്തിൽ ഓരോ ദിവസവും യുവാവ് സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ; വൈറ്റ് കോളർ ജോലി ഉപേക്ഷിക്കാമെന്ന് യുവാക്കൾ
ബെംഗളൂരു: നഗരത്തിൽ ഏത് ബിസിനസ്സ് നടത്തിയും ലക്ഷങ്ങൾ സമ്പാദിക്കാമെന്നതിന്റെ തെളിവാണ് ഈ യുവാവ്. ബെംഗളൂരുവിലെ തെരുവുകളിൽ മോമോകൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്നതിനെക്കുറിച്ച് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (കാസി പെരേര) ഒരു വീഡിയോ പങ്കി ട്ട് കണ്ടന്റ് ക്രിയേറ്ററായ ഇഷാൻ ശർമ്മ . മോമോകൾ വിൽക്കുന്നതിലൂടെ അദ്ദേഹത്തിന് പ്രതിമാസം 30 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും, അതായത് പ്രതിദിനം ഒരു ലക്ഷം രൂപ. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇത് ശരിയാണോ എന്ന് നെറ്റിസൺസ് ചോദ്യം ചെയ്തിട്ടുണ്ട്. കെ കെ…
Read Moreമാലിന്യവും ദുര്‍ഗന്ധവും; തടാകങ്ങള്‍ നശിക്കുന്നതായി പഠനങ്ങൾ
ബെംഗളൂരു: മഴക്കാലത്തിന് ശേഷം നഗരത്തിലെ തടാകങ്ങളില്‍ മലിനീകരണം കൂടിയതായി പഠന റിപ്പോര്‍ട്ട് . തടാകങ്ങളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രന്‍ഡ്‌സ് ഓഫ് ലേക്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. ഒട്ടേറെ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന പീനിയയ്ക്ക് സമീപത്തെ ശിവപുര തടാകമാണ് കൂടുതല്‍ മലിനമെന്ന് കണ്ടെത്തി. ഇവിടെ വെളളത്തിന് ദുര്‍ഗന്ധമുളളതായും മാലിന്യം ഒഴുകി നടക്കുന്നതായും പഠനം പറയുന്നു. മഴവെളളത്തിനൊപ്പം ഒഴുകിയെത്തി മാലിന്യം മുന്‍പും ശേഷമുളള സാംപിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വെളളത്തിന്റെ നിറം മണം പിച്ച് മൂല്യം ഒഴുകി നടക്കുന്ന മാലിന്യം തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങളാണ്…
Read Moreവനപരിധിക്ക് പുറത്തുള്ള കടുവകളെ ഡ്രോണുകൾ വഴിനിരീക്ഷിച്ച് പിടികൂടും; സർക്കാർ പ്രതിരോധ പദ്ധതിക്ക് അംഗീകാരം നൽകി
ബെംഗളൂരു: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാചര്യത്തിൽ വനംവകുപ്പ് തയ്യറാറാക്കിയ പ്രതിരോധ പദ്ധതിക്ക് സർക്കാർ അംഗീകാരം. സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറു പേരായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് വനം വകുപ്പ് പ്രത്യേകം തയ്യറാക്കിയ പ്രതിരോധപദ്ധതി സർക്കാരിന് സമർപ്പിച്ചത്. ഇതിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയത്. ഇതോടെ വന്യമൃഗ ആക്രമണം തടയുന്ന പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന് കൂടുതൽ സർക്കാർ ഫണ്ട് ലഭിക്കും. വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളും സംഘർഷങ്ങളുടെ സ്വഭാവവും തിരിച്ചറിയൽ, ഇത്തരം മേഖലകളിൽ കൂടുതൽ പട്രോളിങ് വാഹനങ്ങളെയും ജീവനക്കാരെയും…
Read Moreപരീക്ഷക്ക് ഉയർന്ന വിജയം വാഗ്ദാനം ചെയ്ത് 11കാരിയെ ആഭിചാരക്രിയയുടെ പേരിൽ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി അറസ്റ്റിൽ
കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചൈല്‍ഡ്…
Read Moreസര്‍ക്കാരിനെ പ്രശംസിക്കാന്‍ വരട്ടെ; നഗര റോഡുകളുടെ ദുരവസ്ഥയും മാലിന്യപ്രശ്‌നവും ഇനിയും നന്നാകാന്‍ ഉണ്ട്; നഗരവാസികള്‍
ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വ്യവസായ പ്രമുഖ കിരണ്‍ മജുദാര്‍ ഷാ ഒരുമാസത്തിന് ശേഷം പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും ദുരവസ്ഥയ്ക്ക് വലിയ മാറ്റമില്ല. നടപ്പാതകളിലെ മാലിന്യം നീക്കിയെന്നും റോഡ് നവീകരിച്ചുവെന്നുമാണ് അവകാശ വാദമെങ്കിലും സ്ഥിതിഗതികള്‍ മാറ്റം വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചില സ്ഥലങ്ങളില്‍ റോഡുകള്‍ നവീകരിച്ചെങ്കിലും എച്ച്എസ്ആര്‍ ലേഔട്ട്, ജെസി റോഡ്, വില്‍സന്‍ ഗാര്‍ഡന്‍, മല്ലേഷ്പാളയ, വാര്‍ത്തൂര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങിളില്‍ റോഡുകളുടെ അവസ്ഥ പഴയത് തന്നെ. അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് നഗരത്തെ രിച്ചതിന് ഉപമുഖ്യമന്ത്രി ഡി. കെ.…
Read More