സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിൽ എത്തി കെഎസ്ആർടിയുടെ ഫ്ലെക്സി നിരക്ക്

ബെംഗളൂരു: വാരാന്ത്യങ്ങളും ഓണം പോലെയുള്ള ഉത്സവകാലങ്ങളും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകാർ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കുന്നത്. കെഎസ്ആർടിസിയും ഫ്ലെക്സി നിരക്ക് എന്നപേരിൽ ഉത്സവകാലങ്ങളിലും വാരാന്ത്യങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്.

തീവണ്ടി സർവീസുകളുടെ അപര്യാപ്തത അമിതനിരക്കിലൂടെ സ്വകാര്യബസുകൾ മുതലാക്കുമ്പോൾ കെഎസ്ആർടിസി സർവീസുകൾ ബെംഗളൂരു മലയാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, ഇപ്പോൾ കെഎസ്ആർടിയുടെ ഫ്ലെക്സി നിരക്കും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. തീവണ്ടിയിൽ മൂന്നുപേർക്ക് സ്ലീപ്പർ ക്ലാസിൽ യാത്രചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് കെഎസ്ആർടിസി ബസിൽ ഒരാൾക്ക്‌ നൽകേണ്ടിവരുന്നു. ഇതിന്റെ പല മടങ്ങാണ് സ്വകാര്യബസുകളിൽ ഈടാക്കുന്നത്.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

തെക്കൻ കേരളത്തിനെ അപേക്ഷിച്ച് ബെംഗളൂരുവിൽനിന്ന് മലബാർ മേഖലയിലേക്ക് പതിവ് തീവണ്ടി സർവീസുകൾ കുറവായതിനാൽ ബസ് സർവീസുകളുടെ ചൂഷണം ഏറെ നേരിടേണ്ടിവരുന്നത് ഈ മേഖലയിലേക്കുള്ളവരാണ്.

ഉത്സവകാലങ്ങളിൽ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിക്കുന്നതിലും മലബാർമേഖലയോട് ചിറ്റമ്മനയമാണ് റെയിൽവേകാട്ടുന്നത്. ഇത്തവണ ഓണത്തിന് തെക്കൻ കേരളത്തിലേക്ക് ഒരുമാസം മുൻപ് രണ്ടുപ്രത്യേക തീവണ്ടിസർവീസുകൾ പ്രഖ്യാപിച്ചിരുന്നു.

ഇതേസമയം മലബാർ മേഖലയിലേക്ക് പ്രഖ്യാപിക്കാൻ ആദ്യം തയ്യാറായില്ല. എന്നാൽ, ഇതിനെതിരേ പ്രതിഷേധം ഉയർന്നതോടെ ഓണത്തിന് ഒരാഴ്ചപോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു മലബാറിലേക്ക് പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ചത്. ഇതിൽ ഒരു സർവീസ് ഓണം ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്ക് സൗകര്യപ്രദവുമായിരുന്നില്ല. സ്ഥിരം സർവീസ് കുറവായതിനാൽ പ്രത്യേക സർവീസ് നടത്തുമ്പോൾ മലബാർ മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നാണ് യാത്രക്കാർആവശ്യപ്പെടുന്നത്.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

വാരാന്ത്യങ്ങളിലെ തിരക്ക് ദിനംപ്രതി വർധിക്കുന്നതിനാൽ പ്രതിദിന തീവണ്ടി ആരംഭിക്കാൻ കഴിയാതെ വന്നാൽ അടിയന്തരമായി മലബാറിലേക്ക് വാരാന്ത്യ സർവീസ് നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കർണാടക കേരള ട്രാവലേഴ്‌സ് ഫോറം ഈ ആവശ്യം ഉന്നയിച്ചു നിവേദനംനൽകിയിട്ടുണ്ട്. ഇത് എത്രയുംവേഗം പ്രാവർത്തികമാക്കിയാൽ ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികളായ ആയിരങ്ങൾക്ക് അനുഗ്രഹമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts