ബെംഗളൂരു: ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യവും വിശപ്പും ജീവിത പാഠങ്ങൾ പഠിപ്പിച്ച ഒരു ആൺകുട്ടി. വൈകുന്നേരം സ്കൂൾ വിട്ട ശേഷം ബസ് സ്റ്റാൻഡിൽ പഴങ്ങൾ വിറ്റുകൊണ്ട് ആണ് അവൻ അമ്മയെ സഹായിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ വൈറലായി. ലിംഗസുഗുർ താലൂക്കിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എല്ലാ ദിവസവും സ്കൂൾ സമയം കഴിഞ്ഞ് പഴങ്ങൾ വിറ്റുകൊണ്ട് അമ്മയെ സഹായിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയായ ആകാശിന്റെ ഹൃദയസ്പർശിയായ വീഡിയോയാണിത്. വാടക നൽകാൻ വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞ് പഴങ്ങൾ വിറ്റുകൊണ്ട് അമ്മയെ സഹായിക്കുന്നതാണ് ലിംഗസുഗുർ താലൂക്കിലെ ആൺകുട്ടി എന്ന്…
Read MoreYear: 2025
എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് ക്വോട്ട പുനക്രമീകരിക്കും
ബെംഗളൂരു: എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് ക്വോട്ട പുനക്രമീകരിക്കുമെന്നും കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും റെയില്‍വേ അറിയിച്ചു. ഡിവിഷനല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (ഡിആര്‍യുസിസി) യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്. നിലവില്‍ എറണാകുളത്ത് നിന്ന് ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേ സമയം കോയമ്പത്തൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്ഥിതി ട്രെയിനില്‍ ഉണ്ട്. ഇത് പരിഹരിക്കണമെന്ന് ഡിആര്‍യുസിസി അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
Read More‘കാന്ത’ ഒടിടിയിലേക്ക്, എവിടെ കാണാം?
ഓപ്പണിങ് ഡേയിൽ തന്നെ ദുൽഖർ ചിത്രം കാന്ത ആഗോളതലത്തിൽ ബോക്സോഫീസിൽ നേടിയിരിക്കുന്നത് 10.5 കോടി ആണ് . ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുക.…
Read Moreചന്ദ്രയാൻ 3-ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ
ബെംഗളൂരു : ചന്ദ്രയാൻ 3-ന്റെ ലാൻഡറിനെയും റോവറിനെയും ചന്ദ്രനിലേക്കെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ പ്രവേശിച്ചു. ഈ മാസം നാലിനാണ് മൊഡ്യൂൾ വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിലെത്തിയത്. നവംബർ ആറിന് ചന്ദ്രനിൽനിന്ന് 3740 കിലോമീറ്റർ മുകളിലൂടെയും നവംബർ 11-ന് 4537 കിലോമീറ്റർ മുകളിലൂടെയും മൊഡ്യൂൾ കടന്നുപോയതായി ഐഎസ്ആർഒ അറിയിച്ചു. 2023 ഓഗസ്റ്റിലാണ് ചന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ലാൻഡറും റോവറും പ്രവർത്തനലക്ഷ്യം കൈവരിച്ചശേഷം ചന്ദ്രപ്രതലത്തിൽത്തന്നെ അവശേഷിക്കുകയായിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ആദ്യം ചാന്ദ്രഭ്രമണപഥത്തിൽ തുടർന്നെങ്കിലും 2023 ഒക്ടോബറിൽ ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിലേക്ക്…
Read Moreട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. നേരത്തെ 12 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇവിടെ അമേയ പ്രസാദ് മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍ നിന്നും ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നും ജനവിധി നേടും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം…
Read Moreകർഷകസമരം: ട്രാക്ടറുകൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
ബെംഗളൂരു: പഞ്ചസാര ഫാക്ടറിയിൽ കരിമ്പുമായെത്തിയ ട്രാക്ടറുകൾക്കും ട്രോളികൾക്കും തീയിട്ട സംഭവം അന്വേഷിക്കുമെന്ന് വെള്ളിയാഴ്ച സ്ഥലത്തെത്തിയ കരിമ്പുകൃഷി വികസന വകുപ്പുമന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. ഉത്തരവാദികളുടെ പേരിൽ നിയമനടപടി സ്വകരിക്കുമെന്നും അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആർ.ബി. തിമ്മപുരയും ഒപ്പമുണ്ടായിരുന്നു. പിന്നീട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഫാക്ടറി ഉടമകളും കർഷ നേതാക്കളുമായി ചർച്ച നടത്തി. കരിമ്പുവിലയുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിലുണ്ടായെന്നാണ് സൂചന. ഇതോടെ, കർഷകർ സമരത്തിൽനിന്ന് പിൻമാറി. കരിമ്പ് ടണ്ണിന് വില 3,500 രൂപയാക്കി വർധിപ്പിക്കണമെന്നാണ് ആവശ്യം. ഫാക്ടറി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ചമുതൽ കർഷകർ…
Read Moreബെംഗളൂരു – മൈസൂരു പ്രത്യേക മെമു ട്രെയിൻ സർവീസ് നടത്തും; വിശദാംശങ്ങൾ
ബെംഗളൂരു : വാരാന്ത്യങ്ങളിലും ശ്രീ സത്യസായി പ്രശാന്തി നിലയത്തിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ പ്രത്യേക മെമു ട്രെയിനുകൾ സർവീസ് നടത്തും. നവംബർ 21, 22, 23 തീയതികൾ ഒഴികെ, നവംബർ 14-നും ഡിസംബർ 28-നും ഇടയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ട്രെയിനുകൾ ഓടുക. 06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന്…
Read Moreപുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു
ബെംഗളൂരു : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തെത്തുടർന്ന് ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം നോൺ എസി സഫാരി ബസിനുനേരേയായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ഇതോടെ അനിശ്ചിതകാലത്തേക്ക് നോൺ എസി സഫാരി നിർത്തിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
Read Moreമെട്രോയിൽ ഓഫീസിലേക്ക് പോകുന്ന ടെക്കികൾക്ക് സൗജന്യ മെട്രോ പാസുകൾ; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : നഗരത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകാൻ ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുക്കും. എന്നാൽ നിങ്ങൾ മെട്രോയിൽ (നമ്മ മെട്രോ ) പോയാൽ 30 മുതൽ 40 മിനിറ്റ് വരെ മാത്രമേ വേണ്ടിവരുകയുള്ളു. അതിനാൽ, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ഒരു സംഘടന ഐടിബിടി കമ്പനികളുടെ ടെക്കികൾക്ക് സൗജന്യ മെട്രോ പാസുകൾ വാഗ്ദാനം ചെയ്യുന്നു. ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്ര മാർഗിലേക്ക് (യെല്ലോ ലൈൻ) ജോലിക്ക് വരുന്ന ഐടിബിടി കമ്പനികൾക്ക് ആണ് മെട്രോ പാസുകൾ നൽകാൻ സംഘടന പദ്ധതിയിടുന്നത്. പ്രായോഗികമായി, ചില…
Read Moreഓട്ടോ യാത്രാനിരക്ക് കൂടും; ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ; പുതിയ നിരക്ക് ഇങ്ങനെ
ബെംഗളൂരു: മൈസൂരു നഗരത്തിൽ ഓട്ടോ യാത്രാനിരക്ക് കൂടും. ജനുവരി ഒന്നു മുതലാണ് നിരക്ക് പ്രാബല്യത്തിലാകുകയെന്ന് റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ജില്ലാ ആർടിഎ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു. നിലവിലുള്ളതിൽനിന്ന് നിരക്ക് 20 ശതമാനം വർധിക്കും. മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 36 രൂപയായും പിന്നീടുള്ള നിരക്ക് നിലവിലെ 15 രൂപയിൽനിന്ന് കിലോമീറ്ററിന് 18 രൂപയായും ഉയരും. ജില്ലയിൽ വർഷങ്ങളായി ഓട്ടോ യാത്രാനിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാരുടെയും ഓണേഴ്സ് അസോസിയേഷന്റെയും അംഗങ്ങൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി.
Read More