ബെംഗളൂരു : പുട്ടപർത്തിയിൽ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു. രണ്ട് സർവീസുകളാണ് നടത്തുന്നത്. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി (06543) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിൽ(കൊച്ചുവേളി) എത്തും. മടക്ക വണ്ടി(06544) ഞായാറാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം…
Read MoreYear: 2025
‘സമ്മാനമായി ദുബായില്‍ ആഢംബര വീടും ഗോള്‍ഡന്‍ വിസയും എന്ന വാഗ്ദാനം; ബിഗ് ബോസ് വിജയിയായ അനീഷിനെ പറ്റിച്ചതോ?’, വീഡിയോ വൈറൽ, സത്യാവസ്ഥ വെളിപ്പെടുത്തി അനീഷ്
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയ്ക്ക് ശേഷം കപ്പിന് അനുമോൾ അർഹ അല്ലെന്നും അനീഷ് ആണ് യഥാർത്ഥ വിജയി എന്ന തരത്തിലും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. രണ്ടാമത് എത്തിയ അനീഷിന് 2 ലക്ഷം രൂപയുടെ സാംസംഗ് ഗ്യാലക്സി ഫോൾഡ് ഫോൺ ലഭിച്ചു. ഇത് കൂടാതെ കോമണറെ സ്പോൺസർ ചെയ്ത മൈജി അനീഷിന്റെ വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. ബിഗ് ബോസിൽ നൂറ് ദിവസം നിന്ന വകയിൽ ദിവസം 3000 രൂപ വെച്ച് മൂന്ന് ലക്ഷത്തോളം പ്രതിഫലത്തുകയും…
Read Moreവിവിധ രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുകൾക്കായി ബെംഗളൂരുവിൽ പ്രത്യേക കെട്ടിട സമുച്ചയം നിർമിക്കും; ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
ബെംഗളൂരു : വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുകൾക്കായി ബെംഗളൂരുവിൽ പ്രത്യേക കെട്ടിട സമുച്ചയം നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കോൺസുലേറ്റുകൾ, ഹൈക്കമ്മിഷൻ ഓഫീസുകൾ അടക്കം വിദേശരാജ്യങ്ങളുടെ 30-ഓളം നയതന്ത്ര ഓഫീസുകൾ ബെംഗളൂരുവിലുണ്ട്. ഇവ ഒരേ കെട്ടിട സമുച്ചയത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ ,സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ധാരണയായതിന് ശേഷമേ നടപ്പാക്കാനാവൂ.
Read Moreമക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു;കിലോമീറ്ററുകളോളം നടന്ന് ജീവജലം നൽകി; സാലുമരദ തിമ്മക്ക 114ാം വയസിൽ വിടവാങ്ങി.
ബെംഗളൂരു : മക്കളില്ലാത്തതിൻ്റെ ദുഖത്തിൽ പാതയോരത്ത് മരങ്ങൾ വച്ചു പിടിപ്പിച്ച് കിലോമീറ്ററുകളോളം കാൽ നടയായി അവക്ക് ജീവജലം നൽകിയ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ സാലുമരദ തിമ്മക്ക അന്തരിച്ചു. ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ 114ാം വയസിലാണ് തിമ്മക്കതിമ്മക്കയുടെ അന്ത്യം. “സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്.. കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ. സാലുമരട തിമ്മക്ക ഇനി കർണാടകയുടെ പരിസ്ഥിതി അംബാസഡർ വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ…
Read Moreകാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം; കാർഷികമേള ആരംഭിച്ചു
ബെംഗളൂരു : ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള ആരംഭിച്ചു. കാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം എന്ന വിഷയത്തിലാണ് ഇത്തവണ മേള നടത്തുന്നത്. കൃഷി മന്ത്രി എൻ. ചലുവരായസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്തലജ, സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി. സുരേഷ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കാർഷിക വിളകൾ, ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയവ അടങ്ങുന്ന കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിക്കും.
Read Moreപ്രണയത്തിലായിരുന്ന യുവാവുമായി വഴക്കിട്ട് ബെംഗളൂരുവിലെ കോളേജുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചു’; വനിതാ ടെക്കി അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്വകാര്യ പ്രൈമറി, ഹൈസ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ വനിതാ ടെക്കി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) അറസ്റ്റിൽ. പ്രണയത്തിലായിരുന്ന യുവാവുമായി പിണങ്ങിയതോടെയാണ് ഇത് ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇമെയിൽ വഴി ബോംബ് ഭീഷണി അയച്ചതിന് ഗുജറാത്ത് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്കൂളുകൾക്കും ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം അയച്ച റെനെ ജോഷിൽഡ എന്ന വനിതാ ടെക്കിയെ ബെംഗളൂരു നോർത്ത് സൈബർ ക്രൈം പോലീസ് ആണ്…
Read Moreഡല്‍ഹി സ്‌ഫോടനം: ഡോ.ഉമറിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന
ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി സൈന്യം. സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡോ. ഉമര്‍ നബിയുടെ വീടി ഇടിച്ച് നിരത്ത്. പുല്‍വാമയിലെ വീടാണ് ഇന്ന് പുലര്‍ച്ചയോടെ സുരക്ഷാസേന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത്. തീവ്രവാദ സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഭാഗമാണ് ഉമര്‍ എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. മറ്റുളളവരെ മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി…
Read Moreരാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു; പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കും
ബെംഗളൂരു : പട്ടുസാരികൾക്ക് പേരുകേട്ട മൈസൂരുവിൽ രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം വരുന്നു. ഇന്ത്യയിലെ പട്ടിന്റെ ചരിത്രവും കൊക്കൂൺ മുതൽ പട്ടുവസ്ത്രം തയ്യാറാക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പ്യൂപ്പ ഘട്ടം മുതൽ തുണിയിൽ എങ്ങനെ നെയ്യുന്നു എന്നതുവരെ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യ അതുല്യമ്യൂസിയമാകും മൈസൂരുവിൽ യാഥാർഥ്യമാകുകയെന്ന് സെൻട്രൽ സിൽക്ക് ബോർഡിന്റെ (സിഎസ്ബി) നാഷണൽ സിൽക്ക്‌വോം സീഡ് ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) ഡയറക്ടർ ഡോ. മന്തിര മൂർത്തി അറിയിച്ചു. ടെൻഡറുകൾ അന്തിമമാക്കിയശേഷം പദ്ധതിയുടെ ആകെ ചെലവ് അറിയാൻ കഴിയും. 120 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൈസൂരുവിലെ സിഎസ്ബിയുടെ…
Read Moreമമതേയ തോട്ടിലു’ ; കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങളിലോ, ഓടകളിലോ ഉപേക്ഷിക്കണ്ട; വിശദംശനങ്ങൾ
ബെംഗളൂരു: ആവശ്യമില്ലാത്ത കുഞ്ഞിനെ മാലിന്യക്കൂമ്പാരങ്ങളിലോ, ഓടകളിലോ, റോഡരികുകളിലോ, കുന്നിൻ പ്രദേശങ്ങളിലോ ഉപേക്ഷിക്കുന്നതിനുപകരം, മാതാപിതാക്കൾക്ക് ഇനി മമതേയ തോട്ടിലുവിൽ ഇടാം. ഇത് കുട്ടിക്ക് സുരക്ഷിതമായ സംരക്ഷണ നൽകും. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ആരംഭിച്ച ‘മമതേയ തോട്ടിലു’ കുട്ടികളെ വഴിയിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച ഒരു നടപടിയാണ്. ഇത്തവണ ഇത് കൂടുതൽ ഫലപ്രദമായ ഒരു പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്. ഈ പദ്ധതിയിൽ, കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഭയമില്ലാതെ സുരക്ഷിതമായ തൊട്ടിലിൽ ഇടാം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആരംഭിച്ച ‘മമതയ തൊട്ടിലു’ പരിപാടിയുടെ കീഴിൽ, ബെംഗളൂരു നഗരത്തിലെ 42…
Read Moreജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ
ശ്രീനഗർ: സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ പിടിയിലായി. സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിൽ സുരക്ഷാ സേന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിവർ പിടിയിലാകുന്നത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ…
Read More