യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം

മണ്ണാർക്കാട്: മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം. ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെ കേസ്. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.

Read More

വിമാനത്താവളം – ദാവനഗരെ ഫ്ലൈ ബസ് സര്‍വ്വീസ്; റൂട്ടും നിരക്കുമറിയാം,

ബെംഗളൂരു: ബെംഗളൂരു വിമാനത്താളത്തില്‍ നിന്ന് ദാവനഗരെയിലേക്ക് കര്‍ണാടക ആര്‍ടിസി ഫ്ലൈ ബസ് സര്‍വ്വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്ന് രാവിലെ 10നും 12.45നും ദാവനഗരെയില്‍ നിന്ന് 8നും വൈകിട്ട് 5നുമാണ് സര്‍വ്വീസുകള്‍. ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിര്‍വ്വഹിച്ചു. ഫ്ലൈ ബസുകളിലെ യാത്രക്കാര്‍ക്ക് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് ലഘുഭക്ഷണം നല്‍കുന്നതിന്റെ ഉദ്‌ഘോടനവും മന്ത്രി നിര്‍വ്വഹിച്ചു. കെഎസ്‌ആർടിസിയുടെ ഫ്ലൈബസ് സർവീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ മൈസൂരു, മംഗളൂരു, മടിക്കേരി, മണിപ്പാല്‍, ഉഡുപ്പി, കുന്ദാപുര തുടങ്ങിയ കർണാടകയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും.…

Read More

കരിമ്പ് കർഷകരുടെ പ്രതിഷേധത്തിനിടെ കല്ലേറ്; എഎസ്പിക്ക് പരിക്ക്, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു : ടണ്ണിന് 3500 രൂപ കരിമ്പ് വില ആവശ്യപ്പെട്ട് ബാഗൽകോട്ടിൽ കരിമ്പ് കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മുധോൾ താലൂക്കിലെ സൈദാപുര ഗ്രാമത്തിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം നിരനിരയായി നിർത്തിയിട്ടിരുന്ന 100 ലധികം ട്രാക്ടർ ട്രോളികൾ കത്തിച്ചു. അതിനിടെ, കല്ലേറുണ്ടായി , ബാഗൽകോട്ട് എഎസ്പി മഹന്തേശ്വർ ജിദ്ദിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ റബകവി-ബനഹട്ടി താലൂക്കിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം തീപിടുത്തത്തെത്തുടർന്ന് പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. ഇതിനിടയിൽ, ബാഗൽകോട്ട് എഎസ്പി മഹാന്തേശ്വർ ജിദ്ദിയുടെ കാലിൽ…

Read More

കാലിൽ ‘കറുത്ത നൂൽ’ കെട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ഇതാ വിവരങ്ങൾ

ഫാഷന്റെ ഭാഗമായും അല്ലാതെയും പല പെൺകുട്ടികളുടെയും കാലിൽ കറുത്ത ചരട് കാണാറുണ്ട് . ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർധിപ്പിക്കാൻ മാത്രമല്ല ഇതിന്റെ പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്. മിക്കവരും കാലിൽ കറുത്ത ചരടാണ്‌ കെട്ടാറുള്ളത് . കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു പ്രീതികരമാണ് . ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്. കുഞ്ഞുങ്ങളുടെ ഇരുപത്തെട്ടു കെട്ടിന് സാധാരണ കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ്…

Read More

അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ കമ്പനിയായ ഫിഗ്മ ബെംഗളൂരുവില്‍ ആദ്യ ഓഫീസിൽ ആരംഭിക്കുന്നു; അപ്ലൈ ചെയ്തോ ?

IT

ബെംഗളൂരു: അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ കമ്പനിയായ ഫിഗ്മ ബെംഗളൂരുവില്‍ ആദ്യത്തെ ഓഫീസ് തുറന്നു. ആഗോള തലത്തില്‍ ഫിഗ്മയുടെ ഉപയോക്താക്കളുടെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്‍ജിനീയര്‍മാര്‍ക്ക് നിരവധി അവസരങ്ങളുമായാണ് ഫിഗ്മ ബെംഗളൂരുവില്‍ ആരംഭിച്ചത്. കമ്പനി ഇതിനോടകം ഇന്ത്യന്‍ ടീമിനായുള്ള റിക്രൂട്ട്‌മെന്റും ആരംഭിച്ചു. നിലവില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, എന്‍ജിനീയറിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, ടി.സി.എസ്., എയര്‍ടെല്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ബി.എസ്.ഇ. 100-ലെ മുന്‍നിര കമ്പനികളില്‍ 40 ശതമാനത്തിലധികം പേര്‍ ഫിഗ്മയുടെ ഉപഭോക്താക്കളാണ്. ഇന്ത്യയുടെ ഐടി കമ്പനികള്‍ക്ക് അനൂകുലമായി…

Read More

സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച്‌ കടന്നുകളഞ്ഞ സോഫ്റ്റ്‌വേർ എൻജിനിയർ അറസ്റ്റിൽ

ബെംഗളൂരു : മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സോഫ്റ്റ്‌വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡയാണ് (23) പിടിയിലായത്. ഒക്ടോബർ 26-ന് ബെംഗളൂരു ന്യൂബെൽ റോഡിൽ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം. എ. വിനീത് (33), ഭാര്യ അങ്കിത (31) എന്നിവരും ഇവരുടെ ചെറിയമകനും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ സുകൃത് കാറിടിപ്പിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ വീണെങ്കിലും സുകൃത് കാർ നിർത്താതെ പോയി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്കൂട്ടർ യാത്രികരായ ദമ്പതികളെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.…

Read More

സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണം; യുവതിക്ക് പരിക്ക്

ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം. ബസിന്റെ ഇരുമ്പഴികളുള്ള ജനാലയിലേക്കാണ് പുലി ചാടിക്കയറിയത്. ജനാലയിലൂടെ കൈയിട്ട് പുലി വിനോദസഞ്ചാരിയെ ആക്രമിച്ചു. കൈയിൽ പുലിയുടെ നഖം ഇറങ്ങി പരിക്കുപറ്റി. വസ്ത്രത്തിന്റെ ഭാഗം പുലി കടിച്ചുവലിച്ചു മുറിച്ചെടുത്തു. ജനാലയോട് ചേർന്ന സീറ്റിലിരുന്ന ചെന്നൈ സ്വദേശി വഹിതാബാനുവിനാണ് (50) പരിക്കേറ്റത്. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പുലി പിൻവാങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. രണ്ട് പുലികളുടെ സാന്നിധ്യംകണ്ട് സഫാരി ബസ് കാഴ്ചക്കാർക്കായി നിർത്തിയതായിരുന്നു. റോഡരികിൽ കിടക്കുകയായിരുന്ന പുലിയാണ് ആക്രമിച്ചത്. പുലിയെകണ്ട് യാത്രക്കാർ ആവേശത്തോടെ ശബ്ദമുണ്ടാക്കുകയും മൊബൈൽ ഫോണുകളിൽ…

Read More

ദേശീയപാതയിൽ പാൻ മസാലയും ഗുഡ്കയും നിറച്ച ലോറി കൊള്ളയടിച്ചു: മോഷണം പോയത് 20 ലക്ഷം രൂപയുടെ സാധനങ്ങൾ

ബെംഗളൂരു : അന്തർസംസ്ഥാന പാതയിൽ തിങ്കളാഴ്ച പട്ടാപ്പകൽ ഒരു സംഘം കൊള്ളക്കാർ പാൻ മസാലയും ഗുട്ട്കയും കയറ്റിയ ലോറി കൊള്ളയടിച്ചു. സംഗറെഡ്ഡി ജില്ലയിലെ നിലേക്കൽ മണ്ഡലത്തിലെ ഗാങ്‌വാർ കവലയ്ക്ക് സമീപമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കവർച്ച നടന്നത്. ബുധനാഴ്ച ലോറി ഉടമ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കർണാടകയിലെ ബിദറിൽ നിന്ന് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ലോറിയിൽ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന പാൻ മസാലയും ഗുട്ട്കയും ഉണ്ടായിരുന്നുവെന്ന് ഹദ്നൂർ സർക്കിൾ ഇൻസ്പെക്ടർ ഹനുമന്തു പറഞ്ഞു. വാഹനം ഗാംഗ്വാർ ഡിവൈഡറിൽ എത്തിയപ്പോൾ ആയുധധാരികളായ ഒരു…

Read More

ദേശീയ പാതയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം എട്ട് പേര്‍ കൊല്ലപ്പെട്ടു

പുനെ-ബംഗളൂരു ദേശീയ പാതയില്‍ വന്‍ വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. രണ്ട് ലോറികള്‍ക്കും ഒരു കാറിനുമാണ് തീപിടിച്ചത്. തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം…

Read More

2026 ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: 2026-ലെ സർക്കാർ അവധി ദിനങ്ങളുടെ പട്ടിക കർണാടക സർക്കാർ പുറത്തിറക്കി . 2026-ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക മന്ത്രിസഭാ യോഗം അംഗീകരിച്ചു. ദേശീയ, സംസ്ഥാന ഉത്സവങ്ങൾ ഉൾപ്പെടെ ആകെ 20 സർക്കാർ അവധി ദിനങ്ങൾ ഉണ്ടാകും. പൊതു അവധി ദിനങ്ങളുടെ പൂർണ്ണ പട്ടിക ഇതാ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പൊതു അവധികളുടെ പട്ടിക അംഗീകരിച്ചു. ഇതോടെ, അടുത്ത വർഷം സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധികൾ ബാധകമാകും. 2026-ലെ പൊതു അവധി ദിവസങ്ങൾ…

Read More