സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണം; യുവതിക്ക് പരിക്ക്

ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം. ബസിന്റെ ഇരുമ്പഴികളുള്ള ജനാലയിലേക്കാണ് പുലി ചാടിക്കയറിയത്. ജനാലയിലൂടെ കൈയിട്ട് പുലി വിനോദസഞ്ചാരിയെ ആക്രമിച്ചു. കൈയിൽ പുലിയുടെ നഖം ഇറങ്ങി പരിക്കുപറ്റി. വസ്ത്രത്തിന്റെ ഭാഗം പുലി കടിച്ചുവലിച്ചു മുറിച്ചെടുത്തു.

ജനാലയോട് ചേർന്ന സീറ്റിലിരുന്ന ചെന്നൈ സ്വദേശി വഹിതാബാനുവിനാണ് (50) പരിക്കേറ്റത്. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പുലി പിൻവാങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. രണ്ട് പുലികളുടെ സാന്നിധ്യംകണ്ട് സഫാരി ബസ് കാഴ്ചക്കാർക്കായി നിർത്തിയതായിരുന്നു. റോഡരികിൽ കിടക്കുകയായിരുന്ന പുലിയാണ് ആക്രമിച്ചത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

പുലിയെകണ്ട് യാത്രക്കാർ ആവേശത്തോടെ ശബ്ദമുണ്ടാക്കുകയും മൊബൈൽ ഫോണുകളിൽ ചിത്രം പകർത്തുകയുംചെയ്തു. ഇതോടെ പുലി ബസിനുനേർക്ക് അടുക്കുകയായിരുന്നു.

ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ ഏതാനും മാസം മുൻപും ഇതേരീതിയിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലി ആക്രമണം ഉണ്ടായിരുന്നു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts