മരങ്ങളുടെ അമ്മയായ സാലുമരദ തിമ്മക്കയ്ക്ക് അന്ത്യാഞ്ജലി

ബെംഗളൂരു : മരങ്ങളുടെ അമ്മയായ സാലുമരദ തിമ്മക്കയ്ക്ക് അന്ത്യാഞ്ജലിയേകി കർണാടക. വെള്ളിയാഴ്ച അന്തരിച്ച തിമ്മക്കയുടെ മൃതദേഹം ശനിയാഴ്ച ജ്ഞാനഭാരതിയിലെ കലാഗ്രാമയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ സംസ്കരിച്ചു.

രാവിലെ ഒൻപതുമുതൽ 11 വരെ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സിനിമാ മേഖലയിലെ ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. പരിസ്ഥിതി സ്നേഹികളും പൊതുജനങ്ങളും എത്തി.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

ആഭ്യന്തര മന്ത്രി ജി. പരമേശ്വര, വനംമന്ത്രി ഈശ്വർ ഖാൻഡ്രെ, കേന്ദ്രമന്ത്രിമാരായ ശോഭാ കരന്തലജെ, വി. സോമണ്ണ, പ്രതിപക്ഷനേതാവ് ആർ. അശോക എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.

തിമ്മക്കയുടെ വളർത്തുമകനായ ഉമേഷ് അന്ത്യക്രിയകൾചെയ്തു. തുറന്ന വാഹനത്തിലാണ് മൃതദേഹം കലാഗ്രാമയിലേക്ക് കൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts