വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് ഇയാൾ. നിരവധി പേരുടെ വോട്ടുകൾ നീക്കാൻ കൽബുർഗിയിലെ ഡാറ്റാ സെന്ററിൽ ഇയാൾ അപേക്ഷ നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

വ്യാജ വോട്ടർ ഐഡിയുകളും ഫോൺ നമ്പറുകളും ഉപയോഗിച്ചു. ഓരോ സേവനത്തിലൂടെയും ലഭിച്ച ഒടിപികൾ ഡാറ്റാ സെന്ററിലേക്ക് കൈമാറി. ഡാറ്റാ സെന്റർ ഓപ്പറേറ്ററുടെ അക്കൗണ്ടിൽ നിന്ന് 700 രൂപ ബാപ്പിയുടെ അക്കൗണ്ടിലേക്ക് എത്തിയതായും അന്വേഷണം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബാപ്പിയെ 12 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts