സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിൽ രണ്ട് പോലീസ് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കർണാടകത്തിലെ ദാവണഗെരെയിലാണ് സംഭവം. ഹാവേരി ജില്ലയിൽനിന്ന് അടുത്തിടെ ദാവണഗെരെ ഈസ്റ്റേൺ റെയ്‌ഞ്ചിലേക്ക് സ്ഥലംമാറിയെത്തിയ സബ് ഇൻസ്പെക്ടർമാരായ മാലപ്പ ചിപ്പലകട്ടെ, പ്രവീൺകുമാർ എന്നിവരും വിനായകനഗർ സ്വദേശി സതീഷ് രേവണ്ണവർ, സിർസി സ്വദേശി നാഗരാജ് രെവൽകർ, ദുണ്ടപ്പ, നാഗേഷ്, ദിലയപ്പ എന്നിവരുമാണ് അറസ്റ്റിലായത്. കാർവാർ സ്വദേശി വിശ്വനാഥ് അർകശാലിയെയാണ് ഇവർ കവർച്ചചെയ്തത്. ഹുബ്ബള്ളിയിലെ ജൂവലറി ഉടമകളിൽനിന്ന് ശേഖരിച്ച 76 ഗ്രാം സ്വർണക്കട്ടിയും 2.15 ഗ്രാം തൂക്കമുള്ള സ്വർണമോതിരവുമാണ്…

Read More

വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു; കർണാടക ആര്‍ടിസി കണ്ടക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്യാർഥിനിക്ക് നേരെ ബസിനുള്ളിൽ അതിക്രമം. കർണാടക ആർടിസി ബസ് കണ്ടക്ടറാണ് കാസർകോട് കോളജിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തി റോഡിൽ ഇറക്കിവിട്ടത്. വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് നിന്ന് മംഗളൂരുവിലെ കോളജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മഞ്ചേശ്വരം സ്വദേശിയായ യുവതിയോട് കർണാടക ആർടിസി ബസ് കണ്ടക്ടർ മോശമായി പെരുമാറിയ എന്നാണ് പരാതി. മോശമായി സ്പർശിച്ചു, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം. പിന്നാലെ പെൺകുട്ടിയെ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഇതേ കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതായി…

Read More

സ്വകാര്യ സ്ഥാപനങ്ങളില്‍ 5% ഭിന്നശേഷി സംവരണം; കരട് ബില്ല് പ്രസിദ്ധീകരിച്ചു

ബെംഗളൂരു : കർണാടകത്തിൽ ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിൽ ജോലി സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇരുപതോ അതിലധികമോ ആളുകൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും അഞ്ചുശതമാനം ജോലി ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യാനാണ് വ്യവസ്ഥചെയ്യുന്നത്. ‘കർണാടക റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ഇൻ എംപ്ലോയ്‌മെന്റ് ആൻഡ് എജുക്കേഷൻ ബിൽ-2025’ ബില്ലിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ കോഴ്‌സുകളിലും 10 ശതമാനം സീറ്റുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെക്കണമെന്നും വ്യവസ്ഥചെയ്യുന്നു. ഭിന്നശേഷിക്കാരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിശ്ചിത മുൻഗണനപ്രകാരം കമ്പനികൾ വിവിധ തസ്തികകളിൽ നിയമനം നൽകണമെന്ന് കരട് ബിൽ നിർദേശിക്കുന്നു. ന്യായമായ…

Read More

ഉബർ ഓഫീസിന് നേരേ കന്നഡിഗ ടാക്സി ഡ്രൈവർമാരുടെ ആക്രമണം; ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു : വിവേചനം ആരോപിച്ച് ഉബർ ഓഫീസിന് നേരേ ആക്രമണം നടത്തിയ കർണാടക സ്വദേശികളായ ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ. ഉബർ ആപ്പിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും കന്നഡിഗരായ ഡ്രൈവർമാരെ അവഗണിക്കുന്നുവെന്നും ആരോപിച്ചാണ് ബൊമ്മനഹള്ളിയിലുള്ള ഓഫീസിലെത്തി അക്രമം കാട്ടിയത്. പ്രതിഷേധവുമായി എത്തിയ സംഘം ഓഫീസിൽ സാധനങ്ങൾക്ക് നാശംവരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭാരത് ട്രാൻസ്‌പോർട്ട് സംഘം എന്ന സംഘടനയുടെ പേരിൽ എത്തിയ 50-ഓളം പേർ ഉബർ ഓഫീസിന് മുൻപിൽ പ്രതിഷേധസമരം നടത്തുകയുംചെയ്തു.

Read More

അയോധ്യ ധ്വജാരോഹണം: അയോധ്യ രാമക്ഷേത്രത്തിൻ്റെ പൂർത്തീകരണത്തിന് കർണാടകയുടെ പുഷ്പം!

ബെംഗളൂരു: അയോധ്യയിലെ ശ്രീരാമ മന്ദിറിന്റെ നിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകിയ കർണാടക, ഇപ്പോൾ ക്ഷേത്രത്തിൽ ഭഗവദ്വാജാരോഹണം ഉയർത്തുന്നതിന് വീണ്ടും സമ്മാനം നൽകി. ചടങ്ങിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ നിന്നും പരിസര ജില്ലകളിൽ നിന്നും ധാരാളം പൂക്കൾ ആണ് അയോധ്യയിലേക്ക് അയച്ചിത്. ക്ഷേത്രത്തിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി 22 അടി ഉയരമുള്ള കാവി പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ചടങ്ങിനിടെ രാമക്ഷേത്രം മുഴുവൻ അലങ്കരിക്കാൻ അയോധ്യയിലേക്ക് പൂക്കൾ, പ്രത്യേകിച്ച് ആനേക്കൽ, ഹൊസൂർ, ചിക്കബെല്ലാപൂർ, ദൊഡ്ഡബെല്ലാപൂർ എന്നിവിടങ്ങളിൽ വളരുന്ന പൂച്ചെടികൾ ആണ് അയച്ചത്.…

Read More

ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു; അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കർശനമായ നടപടി; കോൺഗ്രസിൽ സ്ഥാനമില്ല,’: കെ.സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്തു വരണം. സി പി എം മറുപടി പറയണമെന്ന് കെ സി വേണുഗോപാൽ…

Read More

ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; വൃത്തിഹീനമായി പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. പത്തനംതിട്ട പന്തളം കടക്കാട്ട് ആണ് സംഭവം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര…

Read More

അവിഹിത ബന്ധം പൊക്കി; നഗരത്തിൽ യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി നടുറോഡിൽ ഇട്ട് തല്ലിക്കൊന്നു. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പൂരിലെ മുത്യാലമ്മ നഗറിലാണ് സംഭവം നടന്നത്. 32 വയസ്സുള്ള നരസിംഹരാജുവാണ് കൊല്ലപ്പെട്ട യുവാവ്. നരസിംഹരാജുവിന് വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ആ സ്ത്രീയും ഇടയ്ക്കിടെ നരസിംഹരാജുവിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ശനിയാഴ്ച പതിവ്പോലെ സ്ത്രീ നരസിംഹരാജുവിന്റെ വീട്ടിൽ വന്നു. സ്ത്രീയുടെ കുടുംബം ഇക്കാര്യം അറിഞ്ഞ് നരസിംഹരാജുവിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന നരസിംഹ രാജുവിനെ നാലോ അഞ്ചോ പേർ ചേർന്ന് വീട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ വച്ചു ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.…

Read More

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. തങ്കമണിയുടെ ഏകമകൾ സന്ധ്യ അയൽവാസിയും ആൺസുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്പിൽ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Read More
Click Here to Follow Us