കോട്ടയം :ഡോക്ടറും രോഗിയും ഒരുമിച്ച് പാടി ഒരു സർജറി നടത്തിയത് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ആയിരുന്നു ചൊവ്വാഴ്ച്ച ആയിരുന്നു സംഭവം കൈയ്യിൽ ഉണ്ടായ പൊട്ടലിന് സർജറി നിർദ്ധേശിച്ചതിനെ തുടർന്ന് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ സർജറിക്ക് ഇടയിൽ രോഗിയായ ഗായികയോട് പാട്ട് പാടുമോ എന്ന് ചോദിച്ചു. എന്നോട് ഒപ്പം പാടാൻ തയ്യാറാണെങ്കിൽ ഞാനും പാടാം എന്നായി രോഗി ഗായകൻ കൂടിയായ ഡോ: ഗണേശ് കുമാർ കൂടെ പാടിയതോടെ രംഗം ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സോഷ്യൽ മീഡിയായിൽ…
Read MoreYear: 2025
സർക്കാർ ജീവനകാരനായ ഭർത്താവിന്റെ സ്ത്രീധന പീഡനം കാരണം കനാലിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല
ബെംഗളൂരു : ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനം സഹിക്കവയ്യാതെ യുവതി മരണക്കുറിപ്പ് എഴുതിവച്ച് ശിവമോഗയിലെ ഭദ്ര ബൽദണ്ട കനാലിലേക്ക് ചാടി . സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കനാലിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല. വാർത്ത പുറത്തുവന്നയുടൻ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയി . ഭർത്താവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവത്തിൽ ഹോളെഹൊന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഭദ്രാവതിയിലെ ഡി.ബി. ഗ്രാമത്തിൽ നിന്നുള്ള ലതയുടെയും ശിക്കാരിപുര താലൂക്കിലെ ഡിണ്ടിനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ഗുരുരാജിന്റെയും വിവാഹം 2025 ഏപ്രിൽ 14-നാണ്…
Read Moreനഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തി; നൈജീരിയൻ പൗരൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ശേഖരിച്ചുവെച്ച വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം പിടികൂടിയത്. ഇവയ്ക്ക് മൊത്തം 23.74 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചുവെച്ച നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ(42) പോലീസ് അറസ്റ്റുചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം…
Read Moreനമ്മ മെട്രോ യെല്ലോ പാതയിലും രാവിലത്തെ സർവീസ് നേരത്തേയാകും; സമയം അടങ്ങുന്ന വിശദാംശങ്ങൾ
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ്-ബൊമ്മസാന്ദ്ര) തീവണ്ടി സർവീസ് രാവിലെ നേരത്തേയാക്കുന്നു. തിങ്കളാഴ്ചകളിൽ രാവിലെ 5.05-ന് ആദ്യ സർവീസും 5.35-ന് രണ്ടാമത്തെ സർവീസും പുറപ്പെടുന്ന രീതിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാറ്റം വരുത്തി. താമസിയാതെ ബാക്കി ദിവസങ്ങളിലും സർവീസ് നേരത്തേയാക്കിയേക്കും. നിലവിൽ രാവിലെ ആറ് മണിക്കാണ് ഇരുഭാഗങ്ങളിൽനിന്നും ആദ്യ സർവീസ് പുറപ്പെട്ടിരുന്നത്. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ ഈ സമയക്രമംതന്നെ തുടരും. ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുക. നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ ഞായറാഴ്ചകളിലൊഴികെ പുലർച്ചെ അഞ്ചിനാണ് സർവീസ്…
Read Moreബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന; വിലകൾ അറിയാൻ വായിക്കാം
ബെംഗളൂരു: അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ വലയ്ക്കുന്നു . പ്രത്യേകിച്ച്, ദൈനംദിന അവശ്യ പച്ചക്കറികൾ പോലും അവർക്ക് താങ്ങാവുന്നതിലും വിലയേറിയതായി മാറുകയാണ് . പാചകത്തിന് അത്യാവശ്യമായ തക്കാളിയുടെ വില കേട്ട് ഉപഭോക്താക്കൾ ഞെട്ടി. ബെംഗളൂരുവിൽ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 30-40 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി നിലവിൽ 70-80 രൂപയ്ക്ക് വിൽക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത ഭാരമായി മാറിയിരിക്കുന്നു. ആവശ്യാനുസരണം തക്കാളി വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചില വ്യാപാരികൾ പറഞ്ഞു. തക്കാളിയുടെ മാത്രമല്ല, മറ്റ് പല പച്ചക്കറികളുടെയും വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. പയർ, ബീൻസ്,…
Read Moreകൊലപാതകം കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും; യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍
മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്. പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ്…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്
കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടൂകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി.
Read Moreമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്
തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.
Read Moreപ്രണയം വീട്ടുകാര്‍ എതിര്‍ത്തു; പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ അതിർത്തിയിലെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
Read Moreപരിശീലനംപൂർത്തിയാക്കി; നഗരത്തിൽ ഇനി വനിതാപോലീസ് ഇരുചക്രവാഹനത്തിൽ എത്തും
ബെംഗളൂരു : നഗരവീഥികളിൽ ഇനി ഇരുചക്രവാഹനങ്ങളിൽ വനിതാ പോലീസുകാർ കുതിച്ചെത്തും. നൈറ്റ് പട്രോളിങ്ങിനടക്കം അവർ ബൈക്കിൽ നഗരംചുറ്റും. ഇതിനായി മൈസൂരുവിലെ ജ്യോതിനഗറിലെ പോലീസ് പരിശീലന സ്കൂളിൽ 246 വനിതാ കോൺസ്റ്റബിൾമാർ ഇരുചക്രവാഹന പരിശീലനം പൂർത്തിയാക്കി. ഏഴുമാസത്തെ പരിശീലനംപൂർത്തിയാക്കിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയതെന്ന് വനിതാ പോലീസ് പരിശീലന സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ഗീത പറഞ്ഞു. മുൻപരിചയമില്ലാത്തവർക്ക് ഗിയർലെസ് വാഹനങ്ങളിലും മുൻപരിചയമുള്ളവർക്ക് ഗിയർ വാഹനങ്ങളിലുമാണ് പരിശീലനംനൽകിയത്. ആദ്യ ബാച്ചാണ് ഇപ്പോൾ പരിശീലനംപൂർത്തിയാക്കിയത്.…
Read More