അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചേനെ; വി ശിവൻകുട്ടി

v shivankutty

തിരുവനന്തപുരം: അന്തസ്സും മാന്യതയുമുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അത് രണ്ടും രാഹുലിന് ഇല്ലെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുകയാണ്. കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. പൊതുസമൂഹത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Read More

പാട്ടുകേട്ടും മൊബൈൽ ഫോണിൽ വീഡിയോ ആസ്വദിച്ച് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ; ഓട്ടോയിൽ പെട്ട് മലയാളി യാത്രക്കാർ

ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗവും യാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നു. തിരക്കേറിയറോഡിലും ദേശീയപാതയിലും പാട്ടുകേട്ടും മൊബൈൽ ഫോണിൽ വീഡിയോ ആസ്വദിച്ചുമാണ് പലരും പായുന്നത്. ശ്രദ്ധയോടെ വാഹനം നിയന്ത്രിക്കാൻ യാത്രക്കാർ പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല. കഴിഞ്ഞദിവസം നഗരത്തിലെത്തിയ കോഴിക്കോട് സ്വദേശികൾക്ക് പല ഓട്ടോകളിലും ഭീതിയോടെ യാത്രചെയ്യേണ്ടിവന്നു. ഒരു ഓട്ടോയിൽ ഡ്രൈവർ ഇയർഫോൺ ഉപയോഗിച്ച്‌ പാട്ടുകേൾക്കുകയായിരുന്നെങ്കിൽ മറ്റൊന്നിൽ മൊബൈൽ ഫോണിൽ റീൽസ് കാണുകയായിരുന്നു. ഇതിനൊപ്പം അതിവേഗംകൂടിയായതോടെ ഭീതിയിലായെന്ന് ഇവർ പറഞ്ഞു. ഇങ്ങനെ യാത്രതുടർന്നാൽ അപകടം ഉറപ്പാണെന്ന് തോന്നിയതോടെ വീഡിയോ ഓഫ്ചെയ്യാൻ ഒരാളോട് കർശനമായി പറയേണ്ടിവന്നു. ഇതോടെ ഇയാൾ…

Read More

മൂടൽമഞ്ഞ് പണി തുടങ്ങി; നഗരത്തിൽ വൈകിയത് 81 വിമാനം

ബെംഗളൂരു : മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 81 വിമാന സർവീസ്‌ വൈകി. വ്യാഴാഴ്ച രാവിലെ 4.30-നും എട്ടിനും ഇടയിലുള്ള സർവീസുകളാണ് വൈകിയത്. ഇതിൽ ഇവിടെനിന്ന് പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ട സർവീസുകളുമുണ്ട്. 15 മിനിറ്റുമുതൽ ഒരുമണിക്കൂറിലേറെവരെയാണ് വൈകിയത്. രണ്ട് വിമാനം വഴിതിരിച്ചുവിട്ടു. മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ചെന്നൈയിലേക്കും ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം കൊച്ചിയിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഒരാഴ്ചയായി ബെംഗളൂരുവിൽ മഞ്ഞും തണുപ്പും കടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നിനും ആറിനും ഇടയിലുള്ള 11 അന്താരാഷ്ട്ര സർവീസ്‌ റദ്ദാക്കിയിരുന്നു. ഇതുകൂടാതെ 12 വിമാന…

Read More

പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ ചർച്ചചെയ്ത് പരിഹാരം കാണും;

ബെംഗളൂരു : പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിയ്ക്കുള്ളിൽ ചർച്ചചെയ്തുപരിഹാരം കാണുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരിൽ പാർട്ടിയിൽ പ്രത്യേക ഗ്രൂപ്പില്ല. പാർട്ടിയുടെ 140 എംഎൽഎമാരും ഒറ്റ ഗ്രൂപ്പാണ്. ആവശ്യംവന്നാൽ ഡൽഹിയിൽ പോയി ദേശീയനേതൃത്വവുമായി ചർച്ചനടത്തുമെന്നും വ്യക്തമാക്കി.  

Read More

മുഖ്യമന്ത്രിയാകുന്നതിന് ശിവകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് ബിജെപി

ബെംഗളൂരു : മുഖ്യമന്ത്രിയാകുന്നതിന് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിജെപി. ശിവകുമാർ സമീപിച്ചാൽ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ സദാനന്ദഗൗഡ പറഞ്ഞു. ഇതേസമയം, ശിവകുമാർ മുഖ്യമന്ത്രിയാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.  

Read More

അപകടരമായരീതിയിൽ മകന്റെ ബൈക്കഭ്യാസം; അച്ഛനിൽ നിന്നും 25,000 രൂപ പിഴ ഈടാക്കി പോലീസ്

ബെംഗളൂരു : അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ. മാർച്ചിൽ നടന്ന സംഭവത്തിൽ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് പ്രായപൂർത്തിയാകാത്ത മകന്റെ തെറ്റിന് അച്ഛനിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ബെംഗളൂരുവിലെ രാജാജി നഗർ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്. 17-കാരൻ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും ഒരുചക്രത്തിൽ ഉയർത്തുക തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ കാട്ടുകയുമായിരുന്നു. ഇതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് ട്രാഫിക് പോലീസ് കേസെടുത്തു. ബൈക്കിന്റെ ആർസി നമ്പർ കേന്ദ്രീകരിച്ചുനടത്തിയ…

Read More

ബെംഗളൂരുവിൽ നാളെ ഈ റൂട്ടുകളിൽ ഗതാഗത തടസ്സം: ബദൽ റൂട്ട് വിവരങ്ങൾ ഇതാ

ബെംഗളൂരു: കർണാടക സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നാളെ (നവംബർ 28) പാലസ് ഗ്രൗണ്ടിൽ ഐസിഡിഎസ് സുവർണ്ണ ജൂബിലി ചടങ്ങ് നടത്തും. രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി. മുഖ്യമന്ത്രിമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ ഏകദേശം 40,000 പേർ ഐസിഡിഎസ് സുവർണ്ണ ജൂബിലി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നതിനാൽ, കൃഷ്ണ വിഹാർ ഗേറ്റ്, പാലസ് ഗ്രൗണ്ട്, ബെല്ലാരി റോഡ്, ജയമഹൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. സുഗമമായ ഗതാഗതം…

Read More

കോഴിക്കോട്-ബെംഗളൂരു ബസിൽ മദ്യപിച്ച് ‘ലക്കുകെട്ട്’ ഡ്രൈവറും ക്ലീനറും ചേർന്ന് നടത്തുന്ന അപകടയാത്ര; ചോദ്യം ചെയ്താൽ ‘ബസ് ഇടിപ്പിക്കുമെന്ന് ഭീഷണി

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്സിലെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ഭാരതി ട്രാവൽസിന്റെ ബസ്സിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറേയും മദ്യപിച്ച് ക്യാബിനിൽ കിടക്കുന്ന ക്ലീനറേയും ദൃശ്യങ്ങളിൽ കാണാം. തിങ്കളാഴ്ചയായിരുന്നു സംഭവം. സർവീസ് ആരംഭിച്ച് അസ്വാഭാവികമായ ഡ്രൈവിങ്ങ് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അഹമ്മദ് സനോബർ ആണ് വീഡിയോ പകർത്തിയത്. ക്ലീനർ പൂർണ്ണമായും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നു. ‘ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന്…

Read More

റെയിൽവേ സ്റ്റേഷനുകളിലോ ട്രെയിനിലോ ആണെകിലും ഫോൺ നഷ്ടപ്പെട്ടാൽ ആർപിഎഫ് കണ്ടെത്തും;

തിരുവനന്തപുരം: ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക. ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി 120…

Read More

ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആറ് മാസം മുൻപാണ് അർ‌ച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം…

Read More
Click Here to Follow Us