മുഖ്യമന്ത്രി സ്ഥാന പ്രതിസന്ധി; നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താം; തർക്കത്തിൽ മുൻമന്ത്രി രാജണ്ണ

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ കര്‍ണാടകയില്‍ രമ്യമായ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ എന്‍ രാജണ്ണ. കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പോര് തുടരുന്നതിനിടെയാണ് രാജണ്ണയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് നിയസഭാകക്ഷിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാം. പിന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം, ഭൂരിപക്ഷത്തോടെ അദികാരത്തില്‍ തിരിച്ചുവരാം. എന്നിട്ട് ശിവകുമാര്‍ 5 വര്‍ഷം മുഖ്യമന്ത്രിയായി…

Read More

ഉഡുപ്പിയിൽ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീര റോഡ് ഷോ

ബെംഗളൂരു: നരേന്ദ്ര മോദി ഉഡുപ്പി സന്ദർശനത്തിന്റെ ഭാഗമായി ശ്രീകൃഷ്ണനുരു ഉഡുപ്പിയിൽ എത്തി. പര്യായ പുട്ടിഗെ മഠം സംഘടിപ്പിച്ച ‘ലക്ഷ കാന്ത ഗീത പാരായണ’ത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മോദി ഇന്ന് ഉഡുപ്പിയിലെത്തിയത്. അതിന്റെ ഭാഗമായി ഗംഭീരമായ റോഡ് ഷോയും സംഘടിപ്പിച്ചു. പ്രധാനമന്ത്രി മോദി റോഡ് ഷോ നടത്തുമ്പോൾ ആളുകൾ മോദിയുടെ മേൽ പൂക്കൾ വർഷിച്ചു. മോദിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി അദ്ദേഹത്തെ സ്വാഗതം ചെയ്തു. തീരദേശ കലയായ യക്ഷഗാന, കുംഭമേള എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക പരിപാടികളോടെയാണ് ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രത്യേക വിമാനത്തിൽ…

Read More

ഭർത്താവ് എന്ന പദം നിയമസാധുതയുള്ള വിവാഹങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല; ഭാര്യയോടുള്ള ക്രൂരതയ്ക്കെതിരായ നിയമം ലിവ്-ഇൻ പാർട്ണർ ബന്ധത്തിലുൾപ്പെടെ ബാധകം; ഹൈക്കോടതി

ബെംഗളൂരു : ഭർത്താവിൽനിന്നോ ഭർത്താവിന്റെ ബന്ധുക്കളിൽനിന്നോ ഭാര്യയുടെ നേർക്കുണ്ടാകുന്ന ക്രൂരതയ്ക്കെതിരായ നിയമം ലിവ്-ഇൻ പാർട്ണർ ബന്ധത്തിലുൾപ്പെടെ ബാധകമാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വിവാഹബന്ധത്തിലും വിവാഹത്തിന് സമാനമായ ലിവ്-ഇൻ പാർട്ണർ ബന്ധത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റേതാണ് ഉത്തരവ്. ഭർത്താവ് എന്ന പദം നിയമസാധുതയുള്ള വിവാഹങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലെന്ന് കോടതി പറഞ്ഞു. വിവാഹം സാധുവായാലും അസാധുവായാലും വിവാഹിതരായ പുരുഷന്മാരെയും ലിവ്-ഇൻ ബന്ധങ്ങളിലെ പങ്കാളികളെയും ഇത് ഉൾക്കൊള്ളുന്നതായും വ്യക്തമാക്കി. ശിവമോഗയിലെ ഒരു…

Read More

സെൻട്രൽ ജയിലിനുള്ളിൽ പാർട്ടി; തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്

ബെംഗളൂരു : പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ ചാരായം വാറ്റുന്ന വീഡിയോ പുറത്ത്. പഴങ്ങൾ അടക്കമുള്ള അസംസ്കൃതസാധനങ്ങൾ തയ്യാറാക്കിവെച്ചിരിക്കുന്നതും മദ്യം കുപ്പിയിലാക്കിയിരിക്കുന്നതും ദൃശ്യത്തിൽ കാണാം. ഇതിനൊപ്പം തടവുകാരിൽനിന്ന് ജയിൽ അധികൃതരിൽ ഒരാൾ പണംവാങ്ങുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ ജയിലിൽ കൊടുംക്രിമിനലുകൾ അടക്കമുള്ളവർ ആഡംബരസൗകര്യത്തിൽ കഴിയുന്ന വീഡിയോ കഴിഞ്ഞിടയ്ക്ക് പുറത്തുവന്നിരുന്നു. തീവ്രവാദബന്ധമുള്ള തടവുകാരൻ അടക്കമുള്ളവർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും സെല്ലിലിരുന്നു ടിവി കാണുകയും ചെയ്യുന്ന വീഡിയോയാണ് നേരത്തേ പ്രചരിച്ചത്. ഇതേത്തുടർന്ന് ജയിൽ സൂപ്രണ്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിരുന്നു. ഇത് രണ്ടുവർഷം…

Read More

മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കാംപസുകളിൽ വീണ്ടും മുദ്രാവാക്യം മുഴങ്ങും; സാധ്യത പഠിക്കാൻ സമിതി വരുന്നു

ബെംഗളൂരു : മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കോളേജ് കാംപസുകളിൽ രാഷ്ട്രീയം തിരിച്ചെത്തുന്നു. വിദ്യാർഥിരാഷ്ട്രീയത്തിന് വീണ്ടും അനുമതിനൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ബെംഗളൂരുവിൽ നടത്തിയ ഭരണഘടനാദിനപരിപാടിയിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂണിയനുകൾ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഒരുങ്ങുന്നത്. ബെംഗളൂരുവിലെ കാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെപേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. 1989 വരെ കാംപസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ശിവകുമാർ അടക്കമുള്ളവർ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സാമൂഹികപ്രവർത്തനരംഗത്ത് എത്തിയതാണ്. കാംപസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനംനടത്താൻ സമിതിയെ നിയമിക്കുമെന്ന് ശിവകുമാർ…

Read More

നിങ്ങൾക്ക് ബെംഗളൂരുവിലെ വാട്ടർ ബില്ലിൽ കുടിശ്ശിക ഉണ്ടോ? എങ്കിൽ പുതിയ മന്ത്രിസഭയുടെ സുപ്രധാന തീരുമാനം നിങ്ങൾക്ക് ഗുണമാകും

ബെംഗളൂരു: ജല കുടിശ്ശിക ഒറ്റയടിക്ക് അടച്ചാൽ പിഴ, പലിശ, മറ്റ് ചാർജുകൾ എന്നിവയിൽ 100% ഇളവ് നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു . ഗാർഹിക ഉപഭോക്താക്കൾ, വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ, കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, മറ്റ് സ്റ്റാറ്റിയൂട്ടറി ബോഡികൾ എന്നിവർക്ക് കുടിശ്ശിക അടച്ചുകൊണ്ട് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ ഉപഭോക്താക്കൾ അവരുടെ വെള്ളക്കരത്തിന്റെ മുതൽ ഒറ്റയടിക്ക് അടച്ചാൽ പലിശ, പിഴ, മറ്റ് ചാർജുകൾ എന്നിവ 100% ഒഴിവാക്കുന്ന “ഒറ്റത്തവണ പേയ്‌മെന്റ്…

Read More

തുടര്‍യാത്ര തടസമില്ലാതെ നടത്താം; 6 റെയില്‍വേ സ്‌റ്റേഷനുകളില്‍ വെബ് ടാക്‌സി കിയോസ്‌ക് സ്ഥാപിക്കുന്നു; വിശദാംശങ്ങൾ

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ബെംഗളൂരു റെയില്‍വേ ഡിവിഷന് കീഴിലെ 6 പ്രധാന സ്‌റ്റേഷനുകളില്‍ വെബ് ടാക്‌സി കമ്പനികളായ റാപ്പിഡോയും നമ്മയാത്രിയും കിയോസ്‌ക്കുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കാബ്, ഓട്ടോറിക്ഷ, സര്‍വ്വീസുകളാകും ഉണ്ടാവുക. സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രിക്കാര്‍ക്ക് തുടര്‍യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. തിരക്കേറിയ സ്റ്റേഷനുകളില്‍ പിക്കപ് പോയിന്റ്ും കാത്തിരിപ്പ് കേന്ദ്രവും ഉണ്ടാകുന്നത് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ സൗകര്യപ്രധമാണ്. റാപ്പിഡോ കെഎസ്ആര്‍ ബെംഗളൂരു സിറ്റി, സര്‍ എം. വിശ്വേശ്വരായ ടെര്‍മിനല്‍ എന്നിവടങ്ങളില്‍ എസി വെയിറ്റിങ് ഏരിയ ടെര്‍മിനല്‍ ഉള്‍പ്പടെയുളള ബുക്കിങ് കിയോസ്‌ക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് കൂടാതെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. പവന് 520 രൂപ വർധിച്ച് 94200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിലാണ് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്.

Read More

രാഹുലും ഗർഭച്ഛിദ്രം നടത്താൻ മരുന്ന് വാങ്ങി നൽകിയ സുഹൃത്തും ഒളുവിൽ; പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്നു;

ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഒളിൽ തുടരുന്നു, എംഎൽഎ ഓഫീസ് തുറന്നു, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം. അതിജീവിത പരാതി നൽകിയ വാർത്ത പുറത്തു വന്നതിനെ തുടർന്ന് രാഹുലിൻ്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു നേരം മുമ്പ് ഇയാളുടെ ഫോണുകൾ സ്വിച്ച് ഓൺ ആയെങ്കിലും എവിടെയാണുള്ളതെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഗർഭച്ഛിദ്രം…

Read More

രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്; പലയിടങ്ങളിൽ എത്തിച്ച് ബലാത്സംഗം; ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആര്‍. പാലക്കാട്ട് എത്തിച്ചും തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത…

Read More
Click Here to Follow Us