ദിത്വ ചുഴലിക്കാറ്റ്: നവംബർ 30 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഉടൻ തന്നെ ആഞ്ഞടിക്കാൻ സാധ്യത. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. നവംബർ 30 മുതൽ തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദിത്വ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാകും. സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ ദിത്വ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്ന്…

Read More

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ‘‘പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധിക‍ൃതരെ അറിയിച്ചു’’–ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ്…

Read More

ബെംഗളൂരുവിലെ അടിപ്പാതയില്‍ ആംബുലന്‍സ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച അടിപ്പാത മൂലം ഒരു ജീവന്‍ കൂടി നഷ്ടമായതിന്റെ ഞെട്ടലിലാണ് നഗരവാസികള്‍. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവിനെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് യെലഹങ്ക ജുഡീഷ്യല്‍ ലേഔട്ടിലെ ഉയരം കുറഞ്ഞ അടിപ്പാതയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അപകട ശേഷമുള ഗോള്‍ഡന്‍ അവറില്‍ ചികിത്സ ലഭിക്കാതെ യുവാവിന്റെ ജീവന്‍ നഷ്ടമായി. 33 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആനന്ദ് ജി.ആർ  എന്ന യുവാവാണ് മരിച്ചത് നഗരത്തില്‍ മിക്ക അടിപ്പാതകളും വെളളപ്പൊക്കത്തിനും ഗതാഗതക്കുരുക്കിനും കാരണമാണ്. ആംബുലന്‍സ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാനാകാത്ത വിധത്തിലാണ് പലതിന്റെയും രൂപകല്‍പ്പന. ഇത്തരത്തില്‍ അശാസ്ത്രീയമായി…

Read More

അധികാര പോരാട്ടം ആവേശകരമായ ഘട്ടത്തിൽ: സിദ്ധുവും ഡികെയും ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തും

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ചയെന്നും, ദേശീയ നേതൃത്വം വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം എത്രയും വേഗം…

Read More

ബസ് യാത്രക്കാർക്ക് സന്തോഷവാർത്ത: വജ്ര എസി പ്രതിവാര പാസ് നിരക്ക് കുറച്ചു!

ബെംഗളൂരു: പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമായ യാത്ര നൽകുന്നതിനായി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വജ്ര എസി ബസുകളുടെ പ്രതിവാര പാസ് നിരക്കുകൾ പരിഷ്കരിച്ചു. 2025 ഓഗസ്റ്റ് 1 മുതൽ, 750/- രൂപയ്ക്ക് നൽകിയിരുന്ന ഡയമണ്ട് വീക്ക്‌ലി പാസ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. പുതിയ നിരക്ക് – യാത്രക്കാർക്ക് അധിക ആനുകൂല്യങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ബി‌എം‌ടി‌സി നിരക്കുകൾ കുറച്ചത്. *വജ്ര സേവയ്ക്കുള്ള പ്രതിവാര പാസിന്റെ പഴയ വില (ടോൾ ചാർജുകൾ ഒഴികെ) 750…

Read More

കേരളത്തിലേക്ക് യാത്ര സുഖകരമാക്കും; ഒന്നിന് കേരളത്തിലേക്ക് ഒരു അംബാരി ഉത്സവ് കൂടി തുടങ്ങും

ബെംഗളൂരു: കേരളത്തിലേക്ക് യാത്ര സുഖകരമാക്കാൻ കർണാടക ആർടിസിയുടെ ഒരു അംബാരി ഉത്സവ് സ്ലീപ്പർ വോൾവോ മൾട്ടി ആക്സിൽ ബസ് കൂടി വരുന്നു. കോട്ടയത്തേക്കാണ് പുതിയ ബസ്. ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴി കോട്ടയത്തെത്തും. ബെംഗളൂരു ശാന്തിനഗർ ബസ്‌സ്റ്റാൻഡിൽനിന്ന് ദിവസവും വൈകീട്ട് 6.30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ ആറിന് കോട്ടയത്തെത്തും. കോട്ടയത്തുനിന്ന് ദിവസവും വൈകീട്ട് 5.45-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 5.45-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് 1950 രൂപയാണ് ടിക്കറ്റ് ചാർജ്. കേരളത്തിലേക്ക്…

Read More

മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി

ബെംഗളൂരു : ചിത്രദുർഗ മുരുഗമഠം മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി. ശിവമോഗ സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിവമൂർത്തിയെ ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്നുപറഞ്ഞ് കേസ് തള്ളിയത്. മഠത്തിനോടുചേർന്നുള്ള ഹോസ്റ്റലിൽനിന്ന് പഠിച്ചുവന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. കൂട്ടുപ്രതികളായിരുന്ന ഹോസ്റ്റൽ വാർഡൻ രശ്മി, ജൂനിയർ മഠാധിപതി ബസവാദിത്യ, മഠത്തിന്റെ സെക്രട്ടറി പരമശിവയ്യ എന്നിവരെയും കോടതി വെറുതേവിട്ടു. കർണാടകത്തിലെ പ്രമുഖ ലിംഗായത്ത് മഠമായ മുരുഗമഠം മഠാധിപതി പോക്സോ കേസിൽ പെട്ടത് വലിയവാർത്തയായിരുന്നു. 2022…

Read More

11 ദിവസം നീളുന്ന പുഷ്പമേളയ്ക്ക് കബൺപാർക്ക് തുടക്കം

ബെംഗളൂരു : വർണങ്ങളുടെ വസന്തകാലം തീർത്തു കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി. ഡിസംബർ ഏഴുവരെ നടക്കുന്ന മേളയുടെ ആദ്യദിനം 35,000 സന്ദർശകർ എത്തി. ഇതിൽ പകുതിയിലേറെയും കുട്ടികളായിരുന്നു. ആനകൾ, പുലികൾ, കടുവകൾ, ചിത്രശലഭങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയുടെ പൂക്കളാലും പഴങ്ങളാലും തീർത്ത രൂപങ്ങൾ അടക്കം കൗതുകമുണർത്തുന്നകാഴ്ചകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. 35,000-ഓളം പൂച്ചെടികളുടെ ശേഖരവുമുണ്ട്. ബെംഗളൂരുവിലുളള സ്വകാര്യ നഴ്‌സറികൾ അടക്കമുള്ള സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ചിത്രപ്രദർശനം, ബോൺസായി ചെടികളുടെ പ്രദർശനം തുടങ്ങിയവയും വിവിധമത്സരങ്ങളും മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധകലാപരിപാടികളും അരങ്ങേറും. ഹോർട്ടി കൾച്ചറൽ വകുപ്പിന്റെ നേതൃത്വത്തിലാണ് 11 ദിവസം…

Read More

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം

dk shivakumar

ബെംഗളൂരു : മുഖ്യമന്ത്രി പദത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈകൊണ്ടാല്‍ കോണ്‍ഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍…

Read More

ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 128 ആയി; തിരച്ചിൽ തുടരുന്നു

ഹോങ്കോങ്ങിനെ ഞെട്ടിച്ച തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറുകണക്കിന് പേരെയാണ് ദുരന്തത്തിൽ കാണാതായത്. തായ് പേയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് രണ്ട് ദിവസം മുമ്പ് തീ പടർന്നത്. 2000 അപ്പാർട്ട്മെന്‍റുകൾ നിറഞ്ഞ 8 ബ്ലോക്കുകളുള്ള ബിൽഡിങ്ങിൽ 4600 ഓളം പേരാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുക്കുകയും രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുപത് വർഷം പഴക്കമുള്ളതാണ്…

Read More
Click Here to Follow Us