രാഹുലും ഗർഭച്ഛിദ്രം നടത്താൻ മരുന്ന് വാങ്ങി നൽകിയ സുഹൃത്തും ഒളുവിൽ; പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്നു;

ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഒളിൽ തുടരുന്നു, എംഎൽഎ ഓഫീസ് തുറന്നു, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം.

അതിജീവിത പരാതി നൽകിയ വാർത്ത പുറത്തു വന്നതിനെ തുടർന്ന് രാഹുലിൻ്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു നേരം മുമ്പ് ഇയാളുടെ ഫോണുകൾ സ്വിച്ച് ഓൺ ആയെങ്കിലും എവിടെയാണുള്ളതെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

ഗർഭച്ഛിദ്രം നടത്താൻ മരുന്ന് വാങ്ങി നൽകിയ ഇയാളുടെ സുഹൃത്ത് ജോബി ജോസഫും ഇപ്പോൾ ഒളിവിലാണ്.

അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് ഇയാളാണ്. അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് രാഹുലിനെതിരായ മുഖ്യകുറ്റം.

ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നല്‍കി. കുട്ടി ഉണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുല്‍ പറഞ്ഞു. ഗുളിക നല്‍കിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts