തുടര്‍യാത്ര തടസമില്ലാതെ നടത്താം; 6 റെയില്‍വേ സ്‌റ്റേഷനുകളില്‍ വെബ് ടാക്‌സി കിയോസ്‌ക് സ്ഥാപിക്കുന്നു; വിശദാംശങ്ങൾ

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ബെംഗളൂരു റെയില്‍വേ ഡിവിഷന് കീഴിലെ 6 പ്രധാന സ്‌റ്റേഷനുകളില്‍ വെബ് ടാക്‌സി കമ്പനികളായ റാപ്പിഡോയും നമ്മയാത്രിയും കിയോസ്‌ക്കുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു.

കാബ്, ഓട്ടോറിക്ഷ, സര്‍വ്വീസുകളാകും ഉണ്ടാവുക. സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രിക്കാര്‍ക്ക് തുടര്‍യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

തിരക്കേറിയ സ്റ്റേഷനുകളില്‍ പിക്കപ് പോയിന്റ്ും കാത്തിരിപ്പ് കേന്ദ്രവും ഉണ്ടാകുന്നത് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ സൗകര്യപ്രധമാണ്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

റാപ്പിഡോ കെഎസ്ആര്‍ ബെംഗളൂരു സിറ്റി, സര്‍ എം. വിശ്വേശ്വരായ ടെര്‍മിനല്‍ എന്നിവടങ്ങളില്‍ എസി വെയിറ്റിങ് ഏരിയ ടെര്‍മിനല്‍ ഉള്‍പ്പടെയുളള ബുക്കിങ് കിയോസ്‌ക്കുകളാണ് സ്ഥാപിക്കുന്നത്.

ഇത് കൂടാതെ യശ്വന്തപുരം, ഹൂഡി സ്‌റേറഷനുകളിലു കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. അതേസമയം നമ്മയാത്ര കെ ആര്‍ പുരം, വൈറ്റ് ഫീല്‍ഡ് എന്നിവിടങ്ങളിലാകും കിയോസ്‌ക്കുകള്‍ ആരംഭിക്കുക.

റാപ്പിഡോയും നമ്മയാത്രിയും ചേര്‍ന്ന് റെയില്‍വേക്ക് 53 ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കും. ഓരെ കിയോസ്‌ക്കിലും കുറഞ്ഞത് 5 കാറുകളും ഓട്ടോറിക്ഷകളും വെബ് ടാക്‌സി കമ്പനികള്‍ ഉറപ്പാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts