മൂടൽമഞ്ഞ് പണി തുടങ്ങി; നഗരത്തിൽ വൈകിയത് 81 വിമാനം

ബെംഗളൂരു : മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 81 വിമാന സർവീസ്‌ വൈകി. വ്യാഴാഴ്ച രാവിലെ 4.30-നും എട്ടിനും ഇടയിലുള്ള സർവീസുകളാണ് വൈകിയത്.

ഇതിൽ ഇവിടെനിന്ന് പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ട സർവീസുകളുമുണ്ട്. 15 മിനിറ്റുമുതൽ ഒരുമണിക്കൂറിലേറെവരെയാണ് വൈകിയത്. രണ്ട് വിമാനം വഴിതിരിച്ചുവിട്ടു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ചെന്നൈയിലേക്കും ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം കൊച്ചിയിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.

ഒരാഴ്ചയായി ബെംഗളൂരുവിൽ മഞ്ഞും തണുപ്പും കടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നിനും ആറിനും ഇടയിലുള്ള 11 അന്താരാഷ്ട്ര സർവീസ്‌ റദ്ദാക്കിയിരുന്നു. ഇതുകൂടാതെ 12 വിമാന സർവീസും വൈകിയാണ് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts