ഇനി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബുക്കിങ് ഡബിൾ ഈസി; പുതുപുത്തൻ ആപ്പും സൈറ്റും റെഡി വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസേർവേഷനായുള്ള പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനം തുടങ്ങി. മെയ് 1 മുതലുള്ള സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ്‌ പുതിയ പ്ലാറ്റഫോമിൽ  ആരംഭിച്ചിരിക്കുന്നത്.

നിലവിൽ കേരളം ആർ.ടി.സി.യുടെ online.ksrtc.com വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി ആപ്പിലൂടെയുമാണ് സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് ബുക്കിങ്
സ്വീകരിക്കുന്നത്. ഓഗസ്റ്റ് 31 നുള്ളിൽ കേരള ആർ.ടി.സിയുടെ എല്ലാ സർവീസുകളും പുതിയ പ്ലാറ്റഫോമിലേക്ക് മാറും. ബസുകളുടെ റൂട്ട് ബോർഡിങ് പോയിന്റ്, റിസർവേഷൻ പോളിസികൾ എന്നിവ പ്രധാന പേജിൽ തന്നെ കാണുന്ന തരത്തിലാണ് പുതിയ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഉടനെ ബസുകളുടെ തത്സമയ വിവരം അറിയുന്ന ജി.പി.എസ്. ട്രാക്കിംഗ് ഉൾപ്പെടെ ഇതിൽ ലഭ്യമാണ്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ നിന്നും 27 പ്രതിദിന സർവീസുകളാണ് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നടത്തുന്നത്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വെബ്സൈറ്റ് : onlineksrtcswift.com
മൊബൈൽ ആപ്പ് (playstore) : ENTE KSRTC NEO OPRS

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts