ട്രാക്കിലെ റബ്ബറിൽ നിന്നും തീപ്പൊരി; ബെംഗളൂരു മെട്രോ സർവീസുകൾ താറുമാറായി

ബെംഗളൂരു: പർപ്പിൾ ലൈനിൽ ബെംഗളൂരു മെട്രോ സർവീസുകൾ 15 മിനിറ്റോളം തടസപ്പെട്ടു, തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ട്രെയിനുകൾ 30 മിനിറ്റ് വരെ വൈകി ആണ് സർവീസ് നടത്തിയത്. സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനു സമീപത്തെ ട്രാക്കുകളിൽ റബ്ബറിൽ നിന്ന് തീപ്പൊരി ഉയർന്നതിനെത്തുടർന്ന് ചൂട് കാരണം പഞ്ചറുണ്ടായതാണ് തടസ്സത്തിന് കാരണം. തുടർന്ന് അലെർട് ശ്രദ്ധിച്ച സ്റ്റേഷൻ മാനേജർ അടുത്തുവരുന്ന ട്രെയിൻ നിർത്തിയതായി ഉറപ്പാക്കുകയും ചെയ്തു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

തുടർന്ന് ബൈയപ്പനഹള്ളി, സ്വാമി വിവേകാനന്ദൻ, നാദപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ വൻ ജനക്കൂട്ടത്തെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പാളത്തിലൂടെ കടന്നുപോകുന്ന റിട്ടേൺ കറന്റ് കാരണം ട്രാക്ക് ഫിറ്റിംഗിൽ റബ്ബർ ഇൻസുലേഷൻ നൽകിയിട്ടുണ്ട്, അത് പഞ്ചറായി. ഇത് നിമിഷനേരം കൊണ്ട് തീപ്പൊരികൾ പറക്കാൻ കാരണമായി. രാവിലെ 9 മണിയോടെ ബൈയപ്പനഹള്ളിയിൽ നിന്ന് ഒരു ട്രെയിൻ എസ്‌വി റോഡ് സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ സ്‌റ്റേഷൻ മാനേജർ തീപ്പൊരി ശ്രദ്ധിച്ചതായും ഒരു മെട്രോ സ്രോതസ്സ് പറഞ്ഞു.

ഉടൻ തന്നെ കൺട്രോൾ സെന്ററിൽ വിവരമറിയിക്കുകയും ട്രെയിൻ ഉടൻ നിർത്തിയിടുകയും ചെയ്തു. സംഭവ സ്ഥലത്തിന് 10 മീറ്റർ മുമ്പ് ആണ് ട്രെയിൻ നിർത്തിയത്. എന്നാൽ തീപ്പൊരികൾ സ്വയം അണഞ്ഞു. ജീവനക്കാർ പിന്നീട് സ്ഥലം സന്ദർശിക്കുകയും സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയും തുടർന്ന് ട്രെയിൻ കടന്നുപോകാൻ അനുവദിക്കുകയും ചെയ്തുവെന്നും  അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts