ബെംഗളൂരു,: സൗദി അറേബ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് നന്ദിനി നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് സമീപമാണ് പരിപാടി നടന്നത്, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ്, കെ.എം.എഫ് എം.ഡി ശിവസ്വാമി, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദേശ രാജ്യങ്ങളിലും നന്ദിനി നെയ്യിന്റെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ലയിൽ നിന്നുള്ള കുമാർ എന്ന വ്യക്തി അമേരിക്കയിൽ താമസിക്കുന്നുണ്ട് അദ്ദേഹമാണ്, കെ.എം.എഫ്…
Read MoreYear: 2025
ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു
തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് അച്ഛനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ സഹികെട്ട് അച്ഛൻ വിനയാനന്ദ് തിരിച്ചു ആക്രമിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കേസ്. ഒക്ടോബർ 9നാണ് വഞ്ചിയൂരിലെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിനയാനന്ദ് (52)…
Read Moreനടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ…
Read Moreവിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചത്തിൽ പ്രതിഷേധം അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്
ബെംഗളൂരു : സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനംചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ഗ്രാമവാസിയായ സിദ്ധരാജു മകളെ കൊണ്ടുവിടാൻ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾവളപ്പിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്. അപകടകരമായ സാഹചര്യത്തിലാണ് വിദ്യാർഥികൾ ജലസംഭരണിയിൽനിന്ന് വെള്ളംകോരുന്നതെന്ന് സിദ്ധരാജു പറഞ്ഞു. അധ്യാപകർ നിർബന്ധിച്ചതിനാലാണ് ശൗചാലയം ശുചീകരിക്കുന്നതെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധരാജു ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. കുട്ടികൾ…
Read Moreസ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപി: എം ടി രമേശ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപിയാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കേരളത്തിലെ 23,000 വാര്‍ഡുകളിലും മത്സരിക്കാനുള്ള തീവ്രമായ ശ്രമമാണ് നടത്തിയത്. അത് വലിയ അളവില്‍ വിജയിക്കുകയും ചെയ്തുവെന്നും എം ടി രമേശ് പറഞ്ഞു. ‘സൂഷ്മ പരിശോധനയ്ക്ക് ശേഷം 19,500 സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളും ഞങ്ങള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ഉള്‍പ്പെടെ 1,500ല്‍ താഴെവരും. 21,000 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ച് അത് റെക്കോര്‍ഡ് വളര്‍ച്ചയാണ്. നിര്‍ത്താന്‍…
Read Moreകബ്ബൺ പാർക്കികൂടെയുള്ള ഗതാഗതത്തിൽ മാറ്റം
ബെംഗളൂരു: കബ്ബൺ പാർക്കിൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ആണ് എത്തുന്നത്. നഗരത്തിലെ പ്രധാന റോഡുകളെപ്പോലെ, വാഹനമോടിക്കുന്നവരും കബ്ബൺ പാർക്കിലെ റോഡുകൾ ഉപയോഗിക്കുന്ന പതിവുണ്ട്. എന്നാൽ നവംബർ 27 മുതൽ കബ്ബൺ പാർക്കിൽ 11 ദിവസത്തെ പുഷ്പമേള സംഘടിപ്പിക്കുന്നതോടെ, ഒരു ഗേറ്റിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചു. റിച്ച്മണ്ട് സർക്കിൾ, ശിവാജിനഗർ, കെആർ സർക്കിൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ വഴിയാണ് പലരും ഉപയോഗിക്കുന്നത്. നവംബർ 27 മുതൽ പതിനൊന്ന് ദിവസത്തേക്ക് ആളുകൾക്ക് ഈ റൂട്ട് മാറ്റേണ്ടിവരും. ഫ്ലവർ ഷോയ്ക്ക് ശേഷം അടുത്ത…
Read Moreജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്.
Read Moreഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് മലയാളിയായ ജൂവലറി വ്യാപാരിയിൽനിന്ന് മൂന്നുകോടിയുടെ സ്വർണം കവർന്നു
ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് മലയാളി ജൂവലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം. ജൂവലറികളിൽനിന്നുള്ള ഓർഡർ പ്രകാരം സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുദീനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്. ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിനടുത്തുനിന്ന് സുദീനെയും സഹായി വിവേകിനെയും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബെളഗാവി, ധാർവാഡ്, ഹുബ്ബള്ളി എന്നിവിടങ്ങളിലെ ജൂവലറികളിൽ ഓർഡർ എടുത്ത് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാനെത്തിയതായിരുന്നു ഇവർ. ഹുബ്ബള്ളിയിലെ പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു താമസം. ധാർവാർഡിൽ പോയി ഓർഡർ എടുത്തശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ…
Read Moreഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക. ഭാഗികമായി റദ്ദാക്കി ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും. വൈകുന്നവ ഇന്നത്തെ…
Read More‘ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും പ്രേരിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പുതിയ ശബ്ദരേഖ പുറത്ത് വന്നതോടെ കുടുങ്ങാൻ സാധ്യത
തിരുവനന്തപുരം: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കുട്ടത്തിൽ സജീവമാകുന്നതിനിടെ, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സ്ആപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്. ലൈംഗികാരോപണത്തിൽ പാർട്ടിയുടെ സസ്പെൻഷൻനേരിട്ട രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ,ശബ്ദരേഖ ഇപ്പോൾ പുറത്തു വന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുമെന്നും രാഹുൽ പ്രതികരിച്ചു. ‘ ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റിൽ യുവതിയോട്ആവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്പോൾ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു.ശബ്ദരേഖയിൽ…
Read More