ജോലിസ്ഥലത്ത് അവധിയെടുക്കുന്നത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് പങ്കുവെച്ച പോസ്റ്റ്. തന്റെ അവധി ദിവസങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാറുണ്ടെങ്കിലും തുടര്‍ച്ചയായി രണ്ട് ദിവസം ആവശ്യപ്പെടുമ്പോള്‍ മാനേജര്‍ ഒരിക്കലും അത് സമ്മതിക്കാറില്ലെന്നും യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി. ഇതാണ് എല്ലാമാസത്തെയും അവസ്ഥയെന്നും ഇപ്പോള്‍ ഇതിനെക്കുറിച്ച് ഓണ്‍ലൈനില്‍ സംസാരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നത്. പോസ്റ്റില്‍ മാനേജര്‍ തനിക്ക് അയച്ച ഇമെയിലന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ”നേരത്തെ പലതവണ ചര്‍ച്ച ചെയ്തതുപോലെ ദയവായി…
Read MoreYear: 2025
പുറംകരാർ ഔട്ട്; സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും പുറംകരാർ നിയമനം അവസാനിപ്പിക്കുന്നു
ബെംഗളൂരു : കർണാടക 2028 മാർച്ചോടെ സർക്കാർജോലികളിലും ബോർഡുകളിലും കോർപ്പറേഷനുകളിലും ഘട്ടംഘട്ടമായി പുറംകരാർ നിയമനം അവസാനിപ്പിക്കുന്നു. ഈ തൊഴിൽസമ്പ്രദായം പൂർണമായും അവസാനിപ്പിക്കണമെന്ന് മന്ത്രിസഭാ ഉപസമിതി സർക്കാരിനോട് ശുപാർശ ചെയ്തു. പുറംകരാർ, ദിവസവേതനം, മറ്റ് ഏജൻസികൾ എന്നിവ വഴി മൂന്നുലക്ഷത്തിലധികം ഒഴിവുള്ള തസ്തികകൾ നിലവിൽ സംസ്ഥാനത്ത് നികത്തുന്നുണ്ട്. ഇതോടെ, മിക്കയിടങ്ങളിലെയും നിയമനങ്ങളിൽ സംവരണംപാലിക്കപ്പെടുന്നില്ല. ഈ സംവിധാനം മാറ്റുന്നതിന് ഗൗരവമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. ഈ സംവിധാനത്തിലെ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞശമ്പളവും ദീർഘകാല സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളുടെ അഭാവവും നിലനിൽക്കുന്നുണ്ട്. ഇതിലൂടെ ഭരണഘടനയുടെ 14, 15…
Read Moreഎറണാകുളം റെയിൽവേ സ്റ്റേഷനിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കീഴാരൂർ സ്വദേശിയായ സജീവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പൂനെ – കന്യാകുമാരി എക്‌സ്‌പ്രസ്സിൽ തൃശൂരിലേക്ക് പോകാനെത്തിയതായിരുന്നു അതിക്രമത്തിന് ഇരയായ യുവതി. സംഭവം നടന്ന ഉടൻ തന്നെ യുവതി ശക്തമായി പ്രതികരിക്കുകയും പിന്നാലെ ഓടിച്ചിട്ട് പ്രതിയെ പിടികൂടാൻ സഹായിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് തന്റെ പ്രതിഷേധം…
Read Moreഅധികാരമാറ്റ വിഷയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും: സിദ്ധരാമയ്യ
ബെംഗളൂരു : മുഖ്യമന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നിർദേശം അനുസരിക്കുമെന്ന് സിദ്ധരാമയ്യ വിഷയത്തിൽ പാർട്ടി ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നത്. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും താനും ഡി.കെ. ശിവകുമാറും മറ്റുനേതാക്കളും അംഗീകരിക്കുമെന്നും കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അധികാരമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്. ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം ശിവകുമാറും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ…
Read Moreഐടി കമ്പനികൾക്കുള്ള തൊഴിൽനിയമങ്ങളിൽ ഇളവ്; ഐടി നയത്തിനെതിരേ എംപ്ലോയീസ് യൂണിയൻ
ബെംഗളൂരു : ഐടി കമ്പനികൾക്കുള്ള തൊഴിൽനിയമങ്ങളിൽ ഇളവുവരുത്തിയ സംസ്ഥാനസർക്കാരിന്റെ നയത്തിനെതിരേ കർണാടക ഐടി എംപ്ലോയീസ് യൂണിയൻ രംഗത്ത്. പുതിയ നയപ്രകാരം എല്ലാ ഐടി കമ്പനികൾക്കും തൊഴിൽനിയമം പാലിക്കുന്നതിനായി സ്വയം സർട്ടിഫിക്കേഷൻ ഫയൽ ചെയ്യാനുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തിനെതിരേ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. നിലവിൽ, തൊഴിൽവകുപ്പ് ഐടി കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്നും സാക്ഷ്യപ്പെടുത്തുമായിരുന്നു. എന്നാൽ, ഇതിനെല്ലാമുള്ള അവകാശം കമ്പനികൾക്ക് സ്വയം…
Read Moreനടൻ ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു
Read Moreഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു : ധാർവാഡ് താലൂക്കിലെ ചിക്കമല്ലിഗവാദ് ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വിത്തൽ ഷിൻഡെ (75), മകൻ നാരായൺ ഷിൻഡെ (38), പേരക്കുട്ടികളായ ശിവരാജ് (12), ശ്രീനിധി (10) എന്നിവരാണ് മരിച്ചത്. ചിക്കമല്ലിഗവാദ് ഗ്രാമത്തിന് പുറത്തുള്ള ഒരു പഴയ കിണറ്റിൽ ചാടിയാണ് നാലുപേരും ഇന്നലെ രാവിലെ ആത്മഹത്യ ചെയ്തത്. കിണറിന് സമീപം ഇവരുടെ ചെരിപ്പുകൾ കണ്ടെത്തി. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളോ കടബാധ്യതയോ മൂലമാകാം ഇവർ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്, ധാർവാഡ്…
Read Moreമുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സൗജന്യ പെട്രോൾ; ആളുകളെ കൊണ്ട് നിറഞ്ഞ് പമ്പുകൾ
ബെംഗളൂരു: ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്ലഘട്ടയിൽ ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ ബൈക്കുകളിൽ എത്തുന്നവർക്ക് കോൺഗ്രസ് നേതാക്കൾ ബൈക്കിന് 2 ലിറ്റർ പെട്രോൾ സൗജന്യമായി വിതരണം ചെയ്യും എന്ന് ഓഫർ. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംയുക്തമായാണ് പരിപാടിയിൽ പങ്കെടുക്കുക .ഇതുമൂലം, സൗജന്യ പെട്രോൾ ലഭിക്കാൻ കോൺഗ്രസ് പ്രവർത്തകർ വൻതോതിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡിസിഎം ഡി.കെ. ശിവകുമാറും രാവിലെ 11.30 ന് ഷിഡ്ലഘട്ട താലൂക്കിലെ ഹനുമന്തപുരയിൽ എത്തും, നിരവധി വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും ഇരുവരും പങ്കെടുക്കും. സർക്കാർ ഹൈടെക് പട്ടുനൂൽ വിപണിയുടെ…
Read Moreമുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന് സിദ്ധരാമയ്യ; കസേര വേണമെന്ന് ഡി.കെ. ശിവകുമാര്‍
ബെംഗളൂരു : കര്‍ണാടകയില്‍ നേതൃമാറ്റത്തിനായി സമ്മര്‍ദം ശക്തമാക്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഡി കെ ഏത് നിമിഷവും മുഖ്യമന്ത്രിയാകുമെന്ന അവകാശ വാദം ഡി കെ ശിവകുമാര്‍ ക്യാപ് ഉയര്‍ത്തുന്നുണ്ട്. വിഷയത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്. ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയെന്നാണ് ഡി കെ അനുഭാവികളായ എംഎല്‍എമാര്‍ പറയുന്നു. ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയും സാമുദായിക സമവാക്യങ്ങള്‍ പ്രകാരവും തനിക്ക് തന്നെയാണ്…
Read Moreകുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ…
Read More