മകരവിളക്കിനായി ശബരിമല നട തുറന്നു

കോട്ടയം: മകരവിളക്ക് സീസണിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്.

മണ്ഡലകാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും.

അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയിൽനിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.

സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു സ്വാമിമാരെ കടത്തിവിടു.

ശബരിമല സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ സ്വാമിമാരെ നിയന്ത്രിക്കും. എന്നാൽ നിലവിൽ അത്തരം പ്രശ്നമില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts

Click Here to Follow Us