പുതുവർഷരാവിൽ ബെംഗളുരുവിലെ യാത്രക്കാരുടെ സൗകര്യാർഥം മെട്രോയും ബിഎംടിസിയും വൈകിയോടും; സർവീസ് സമയം മാറ്റ് വിശദാംശങ്ങളും

ബെംഗളുരു: യാത്രക്കാരുടെ സൗ കര്യാര്‍ഥം പുതു വര്‍ഷരാവില്‍ നമ്മ മെട്രോയും ബാംഗ്ലൂര്‍ മെട്രോ
പ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ പറേഷനും (ബിഎംടിസി) സര്‍വീസ് നീട്ടി. മെട്രോ പര്‍പ്പിള്‍, ഗ്രീന്‍, യെലോ ലൈനുകളില്‍ അര്‍ധരാത്രിക്കു ശേഷവും സര്‍വീസ് നടത്തും.

മജസ്റ്റിക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നു പര്‍പ്പിള്‍ ലൈനിലെ വൈറ്റ്ഫീല്‍ഡ്, ചല്ലഘട്ട എന്നിവിടങ്ങളിലേക്കും ഗ്രീന്‍ ലൈനിലെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മാടവാര എന്നിവിടങ്ങളിലേക്കുമുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 2.45നായിരിക്കും.നാളെ രാത്രി 11.30നു ശേഷം പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ ട്രെയിനുകളുടെ ഇടവേള സമയം 8 മിനിറ്റും യെലോ ലൈനില്‍ 15 മിനിറ്റുമായിരിക്കും.

ജനത്തിരക്കു കണക്കിലെടുത്ത് എംജി റോഡ് മെട്രോ സ്റ്റേഷന്റെ ഗേറ്റുകള്‍ രാത്രി 10ന് അടയ്ക്കും. അതിനാല്‍ സമീപത്തെ കബണ്‍പാര്‍ക്ക്, ട്രിനിറ്റി സ്റ്റേഷനുകളില്‍ നിന്നു വേണം മെട്രോ കയറാന്‍. ഈ രണ്ടു സ്റ്റേഷനുകളിലും രാത്രി 11നു ശേഷം ടോക്കണ്‍ ടിക്കറ്റുണ്ടാകില്ല. സ്മാര്‍ട്ട് കാര്‍ഡോ, ക്യുആര്‍ ടിക്കറ്റോ ഉപ യോഗിക്കാം.

  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു

ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിനിന്റെ സമയം

  • പര്‍പ്പിള്‍ ലൈന്‍: വൈറ്റ് ഫീല്‍ഡ് – ചല്ലഘട്ട (പുലര്‍ച്ചെ 1.45), ചല്ല
    ഘട്ട – വൈറ്റ്ഫീല്‍ഡ് (പുലര്‍ച്ചെ 2).
  • ഗ്രീന്‍ ലൈന്‍: മാടവാര – സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് (പുലര്‍ച്ചെ 2),

സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് – മാടവാര (പുലര്‍ച്ചെ 2)

  • യെലോ ലൈന്‍: ആര്‍വി റോഡ് – ബൊമ്മസന്ദ്ര (പുലര്‍ച്ചെ 3.10), ബൊമ്മസന്ദ്ര – ആര്‍വി റോഡ് (പുലര്‍ച്ചെ 1.30).
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

 

164 വനിതാ ഹെല്‍പ് ഡെസ്‌ക്

പുതുവര്‍ഷാഘോഷത്തില്‍ അനിഷ്ട സംഭവങ്ങള്‍ കണ്ടാല്‍ കര്‍ശന നടപടി യെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആഘോഷത്തിനു മുന്നോടിയായി വിവിധ വകു പ്പുകളുടെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നു. 4 കണ്‍ട്രോള്‍ റൂമുകള്‍, 78 വാച്ച് ടവറുകള്‍, 164 വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ 55 ആംബുലന്‍സുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട്. മേല്‍പാലങ്ങളില്‍ ഇരുചക വാഹനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായും സിദ്ധരാമയ്യ പറ ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us