മുൻമന്ത്രി നാഗേന്ദ്രയുടെ എട്ടുകോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ബി. നാഗേന്ദ്രയുടെ എട്ടുകോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.

ഹൗസ് പ്ലോട്ടുകൾ, കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടും. ഇതേ കേസിൽ മുൻപ് നാഗേന്ദ്രയുടെ പിഎ അടക്കം നാലു പ്രതികളുടെ അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോർപ്പറേഷന്റെ 89.63 കോടി രൂപയുടെ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. ഫണ്ട് വകമാറ്റാൻ സമ്മർദം നേരിടേണ്ടിവന്നുവെന്ന ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചശേഷം കോർപ്പറേഷൻ അക്കൗണ്ട് സൂപ്രണ്ട് കഴിഞ്ഞവർഷം ജീവനൊടുക്കിയിരുന്നു.

സംഭവത്തിൽ കേസെടുത്തതോടെ നാഗേന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലിനും കേസെടുക്കുകയായിരുന്നു. മുൻപ് നാഗേന്ദ്രയെ ഇ.ഡി. അസ്റ്റുചെയ്തുവെങ്കിലും പിന്നീട് ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിൽമോചിതനാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts