വാഹനാപകടങ്ങൾ കൂടുന്നു; ഔട്ടർ റിങ് റോഡിൽ കൂടുതൽ സിഗ്‌നലുകൾ വരുന്നു

ബെംഗളൂരു : വാഹനാപകടങ്ങൾ കൂടുന്നതിനാൽ മൈസൂരു ഔട്ടർ റിങ് റോഡിൽ അധികമായി 35 ട്രാഫിക് സിഗ്നലുകൾകൂടി സ്ഥാപിക്കും.

42.5 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡിൽ ഡിസംബർ അവസാനത്തോടെയാണ് കൂടുതൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയെന്ന് ട്രാഫിക് എസിപി എം. ശിവശങ്കർ അറിയിച്ചു.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഗതാഗതനിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

പുതിയ സിഗ്നലുകൾ ഹൈബ്രിഡ് സോളാർ, വൈദ്യുതി സംവിധാനത്തിലാണ് പ്രവർത്തിക്കുക. ദസറപോലുള്ള തിരക്കേറിയസമയങ്ങളിൽ യാത്രക്കാർ ഔട്ടർ റിങ് റോഡാണ് തിരഞ്ഞെടുക്കുക.

കൂടാതെ നഗരത്തിൽ തിരക്കേറിയസമയത്ത് ഈ പാതവഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ഇത് പലപ്പോഴും പ്രതികൂലഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് എസ്‌പി പറഞ്ഞു.

ഇതിനാലാണ് പാതയിൽ സിഗ്നലുകൾ കൂട്ടാൻ തീരുമാനിച്ചത്. അപകടസാധ്യതയുള്ള പ്രധാന സ്ഥലങ്ങളിലാണ് സിഗ്നലുകൾ സ്ഥാപിക്കുക.

ശുഭോധിനി കൺവെൻഷൻ ഹാൾ ജങ്ഷൻ, ആർബിഐ ജങ്ഷൻ, ബേലവട്ട എന്നിവ പ്രധാന സ്ഥലങ്ങളിൽപ്പെടുമെന്നും എസ്‌പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts