ബെംഗളൂരു : നഗരത്തിൽ കുടിവെള്ള വിതരണത്തിനായുള്ള കബനി പദ്ധതി പ്രവൃത്തി അന്തിമ ഘട്ടത്തിൽ. അവശേഷിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി സിദ്ധരമായ്യ ഉദ്ഘാടനം ചെയ്യുമെന്ന് ചാമുണ്ഡേശ്വരി എംഎൽഎ ജിടി ദേവഗൗഡ അറിയിച്ചു.
നഞ്ചൻകോടിനടുത്തുള്ള ബിദരഗോഡുവിലെ കബനി പദ്ധതി യാഥാർഥ്യമായാൽ മൈസൂരുവിന് പ്രതിദിനം 110 ദശലക്ഷം ലിറ്റർ അധികവെള്ളം ലഭിക്കും. ഇതോടെ വേനൽക്കാലത്തുള്ള ജലക്ഷാമത്തിന് തീർത്തും പരിഹാരമാകും.
നിലവിൽ കാവേരിനന്ദിയിൽ നിന്നുള്ള കുടിവെള്ളമാണ് പൈപ്പുകളിലൂടെ നഗരത്തിലെ വീടുകളിലടക്കം എത്തിക്കുന്നത്. വേനൽക്കാലത്ത് നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണത്തെ ബാധിക്കാറുണ്ട്.
കബനി പദ്ധതികൂടി യാഥാർഥ്യമായാൽ ഇതിന് തീർത്തും പരിഹാരമാകും. കെമ്പാലുവിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷിക്കുന്ന കുറച്ച് ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.
പ്ലാന്റിനുള്ളിൽ വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കുന്നത് മാത്രമാണ് ശേഷിക്കുന്നത്. ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജെഎൻഎൻആർഎം) പ്രകാരം 2008-ൽ ആരംഭിച്ച കബനി കുടിവെള്ള പദ്ധതി പിന്നീട് നീണ്ടുപോകുകയായിരുന്നു.
തുടർന്ന് കോർപ്പറേഷൻ, മൈസൂരു അർബൻ ഡിവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയ്‌നേജ് ബോർഡ് രൂപവത്‌കരിച്ചാണ് പ്രവൃത്തി വേഗത്തിലാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]