നഗരവഴികളില്‍ ഒഴിയാതെ കുഴിയും സംരംഭകരുമായി വാക്‌പോരും; വിമര്‍ശനങ്ങള്‍ക്കെതിരെ മന്ത്രിമാര്‍; വിഷയം ആയുധമാക്കി ബിജെപി

ബെംഗളൂരു :നഗരത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ചെടുബയോകോണ്‍ അധ്യക്ഷ വിമര്‍ശനം രാഷ്ട്രീയ വാക്‌പോരിന് വഴിവെച്ചു.

നഗരത്തിന്റെ വളർച്ചയ്കനുസരിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്നാണ് സംരംഭകരുടെ പരാതി. എല്ലാ വൻനഗരങ്ങളും നേരിടുന്ന പ്രശ്‌നങ്ങളാണ് ബെംഗളൂരുവിലുമുള്ളതെന്നാണ് സർക്കാരിന്റെ വാദം.

നഗരത്തെ മോശമായി ചിത്രീകരിക്കുന്ന നടപടി സംരംഭകർ ഉപേക്ഷിക്കണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

പ്രമുഖ ബയോമെഡിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരൺ മജുംദാർ ഷാ കഴിഞ്ഞിടയ്ക്ക് നഗരത്തിലെ റോഡുകളുടെ സ്ഥിതിയും ഗതാഗത പ്രശ്‌നവും ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ചത് വലിയ ചർച്ചയായി.

സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും ആരോപിച്ചു. റോഡുകളിലെ കുഴി അടയ്ക്കുന്നതിനായി 1100 കോടി രൂപ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇതിനെ സർക്കാർ പ്രതിരോധിച്ചത്.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

ഇതിനിടെ ഗതാഗതപ്രശ്‌നം ചൂണ്ടിക്കാട്ടി ഐടി കമ്പനി ബെംഗളൂരു വിടാൻ പോകുന്നുവെന്ന പ്രഖ്യാപനവും ആന്ധ്ര ഐടി മന്ത്രി നാരാ ലോകേഷ് ഇവരെ അവിടേക്ക് ക്ഷണിച്ചതും സർക്കാരിന് തിരിച്ചടിയായി.

കമ്പനി അധികൃതരുമായി വ്യവസായ വകുപ്പ് ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചുവെങ്കിലും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേൽപ്പിച്ചു. ഇൻഫോസിസ് മുൻ സിഎഫ്ഒയും ആരിൻ കാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പൈയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

ബെംഗളൂരുവിലെ പൊതുഗതാഗതം സ്വകാര മേഖലയ്ക്ക് കൈമാറണമെന്നും അഭിപ്രായപ്പെട്ടു.ലാഭം മാത്രം ലക്ഷ്യമിടുന്ന മോഹൻദാസ് പൈയെ പോലെയുള്ളവർക്ക് അങ്ങനെ പറയാമെന്നും സാധാരണക്കാർ ആശ്രയിക്കുന്നത് ഗതാഗത മാർഗം സർക്കാർ ബസുകളാണെന്നും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചു.

ഗൂഗിളിന്റെ എഐ ഡേറ്റാ സെന്റർ വിശാഖപട്ടണത്ത് ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഐടി തലസ്ഥാനമായി പരിഗണിക്കപ്പെടുന്ന ബെംഗളൂരുവിന് പകരം വിശാഖപട്ടണത്തെ തിരഞ്ഞെടുത്തത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് പ്രചാരണം സജീവമായി.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

ഇതിനിടെ കഴിഞ്ഞ ദിവസം നഗരത്തിലെ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടി കിരൺ മജുംദാർ ഷാ വീണ്ടും വിമർശിച്ചത് സർക്കാരിനെ ചൊടിപ്പിച്ചു.

കിരൺ മുജുംദാർ ഷാ വലിയ സംരംഭകയാണെങ്കിലും നഗരത്തെ മോശമായി ചിത്രീകരിക്കുന്നത് തന്റെ വളർച്ചയ്ക്ക് സഹായിച്ച സംസ്ഥാനത്തോടും രാജ്യത്തോടും കാട്ടുന്ന വഞ്ചനയാണെന്ന് ഉപമുഖ്യമന്ത്രി ശിവകുമാർ ആരോപിച്ചു.

റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യത്തിനുമായി ഏകപക്ഷീയമായി കെട്ടിടങ്ങൾ ഇടിച്ചു നിരത്താനും കുടിയൊഴിപ്പിക്കാനും ചൈനയെ പോലെ ഇന്ത്യയിൽ ഏകാധിപത്യമല്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. സംരംഭകരുമായുള്ള പോര് പ്രതിപക്ഷമായ ബിജെപി സർക്കാരിനെതിരായ പ്രധാന പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us