നാട്ടിലേക്കുള്ള ദീപാവലി യാത്രത്തിരക്ക് മുൻ നിർത്തി ബെംഗളൂരു-കൊല്ലം റൂട്ടിൽ പ്രത്യേക തീവണ്ടിസർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : ദീപാവലി യാത്രത്തിരക്ക് പരിഗണിച്ച്‌ ബെംഗളൂരു-കൊല്ലം റൂട്ടിൽ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക തീവണ്ടിസർവീസുകൾ പ്രഖ്യാപിച്ചു. ഇരുവശത്തേക്കും രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്.

എസ്എംവിടി-കൊല്ലം എക്സ്‌പ്രസ് വണ്ടി(06561) ഒക്ടോബർ 16-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തും.

മടക്ക വണ്ടി(06562) ഒക്ടോബർ 17-ന് രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് ബെംഗളൂരു കന്റോൺമെന്റ്‌ സ്റ്റേഷനിെലത്തും.

  ഇനി സ്വർണം മാത്രമല്ല വെള്ളിയും പണയം വെക്കാം; ആർ ബി ഐ സർക്കൂലാർ ഇങ്ങനെ

രണ്ടാമത്തെ വണ്ടി(06567) ഒക്ടോബർ 21-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.55-ന് കൊല്ലത്ത് എത്തും. മടക്കവണ്ടി(06568) ഒക്ടോബർ 22-ന് വൈകീട്ട് അഞ്ചിന് കൊല്ലം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.45-ന് കന്റോൺമെന്റ് സ്റ്റേഷനിലെത്തും.

ഇരുവണ്ടികൾക്കും പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ടിക്കറ്റ് റിസർവേഷൻ തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. കേരളത്തിലേക്കുള്ള വണ്ടികൾ കൂടാതെ ബെംഗളൂരു-തൂത്തുക്കുടി, ബെംഗളൂരു-മംഗളൂരു, ഹുബ്ബള്ളി-മംഗളൂരു റൂട്ടുകളിലും ദീപാവലി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പിവിസി പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു: പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ കേസ് എടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോക്ടർമാർക്കെതിരെ ആക്രമണം വർദ്ധിക്കുന്നു; സ്വയരക്ഷക്ക് പേപ്പർ സ്പ്രേ നല്കാൻ ഒരുങ്ങി ഐഎംഎ

Related posts

Click Here to Follow Us