പുലികളുടെ ആക്രമണത്തിൽ പ്രകോപിതരായ കർഷകർ വനംവകുപ്പ് ജീവനക്കാർ സ്ഥാപിച്ച കൂട്ടിൽ തന്നെ തന്നെ പൂട്ടിയിട്ടു

ബെംഗളൂരു :  നാട്ടിലിറങ്ങിയ പുലിയെ പിടിക്കുന്നതിൽ അനാസ്ഥകാട്ടിയ വനപാലകരെയാണ് അവർതന്നെ വെച്ചിരുന്ന കൂട്ടിൽ പൂട്ടിയിട്ടത്.

ചാമരാജ് നഗർ ജില്ലയിലെ ബൊമ്മലപുര ഗ്രാമത്തിലായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി പുലി ഭീതിവിതച്ചത്. കന്നുകാലികളെ കൊന്നുതിന്നുന്നതും പതിവായി. പുലിയെ പിടിക്കാൻ കൂടുകൊണ്ടുവെച്ചെങ്കിലും മറ്റ് നടപടിയുണ്ടായില്ല. ഇതിന്റെ രോഷത്തിലാണ് ചൊവ്വാഴ്ച പത്തിലേറെ വനപാലകരെ കർഷകർ കൂട്ടിലടച്ചത്.

  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

രാവിലെ കൃഷിയിടത്തിൽ ഗ്രാമവാസികൾ പുലിയെ കണ്ടു. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഇതിനെ പിടികൂടാൻ വനപാലകരെത്തിയത് ഏറെ വൈകിയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ കൂട്ടിൽക്കയറ്റി പൂട്ടുകയായിരുന്നു. പിന്നീട് വനംവകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരെത്തി കർഷകരെ സമാധിപ്പിച്ചു.

ഉടൻതന്നെ പുലിയെ പിടികൂടുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പുലിയെ പിടികൂടാതെ വനംവകുപ്പ് ജീവനക്കാർ ഇവിടെനിന്ന് പോകാൻ പാടില്ലെന്ന ആവശ്യവും അംഗീകരിച്ചതോടെയാണ് കൂട്ടിൽനിന്ന് ജീവനക്കാരെ മോചിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us