60 കോടി രൂപയുടെ തട്ടി എടുത്തതായി പരാതി; നടി ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്റെ നടപടി.

2015 നും 2023 നും ഇടയിൽ, ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന ഇരുവരും തന്നിൽ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാൽ അത് വ്യക്തിപരമായ ചെലവുകൾക്കായി ചെലവഴിച്ചുവെന്നും ദീപക് കോത്താരി ആരോപിക്കുന്നു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ദമ്പതികൾ പണം വായ്പയായി എടുത്തതായും പിന്നീട് നികുതി ലാഭം ചൂണ്ടിക്കാട്ടി നിക്ഷേപമായി കാണിച്ചുവെന്നും ആരോപിക്കപ്പെടുന്നു.

പണം നൽകുമ്പോൾ 12% വാർഷിക പലിശ സഹിതം ഒരു നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് തനിക്ക് ഉറപ്പ് നൽകുകയും 2016 ഏപ്രിലിൽ ശിൽപ ഷെട്ടി അദ്ദേഹത്തിന് രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയെന്നും പറഞ്ഞു.

എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഷെട്ടി ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു. കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് പിന്നീടാണ് താൻ അറിയുന്നത്.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

പണം വാങ്ങുന്ന സമയത്ത് തന്നെ അതൊന്നും അറിയിച്ചിരുന്നില്ല എന്നും ദീപക് കോത്താരി പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts