സർക്കാർ സ്‌കൂളിന്റെ ജനൽച്ചില്ല് തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളി പട്ടണത്തിലെ കോട്ടെയിലുള്ള ഗവൺമെന്റ് ബോയ്‌സ് ഹയർ പ്രൈമറി സ്‌കൂളിലെ ജനൽച്ചില്ല് തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ ഇടതു കാൽ ഒടിഞ്ഞു. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളെ ഹോസ്മത്ത് ആശുപത്രിയിലും മറ്റൊരാളെ വിക്ടോറിയ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു. ഓഗസ്റ്റ് 26 ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിൽ സന്ദർശിച്ചു. എല്ലാ ചികിത്സാ ചെലവുകളും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DSEL)…

Read More

ജനവാസകേന്ദ്രമായ യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റിൽ മൂന്ന് കടുവകളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു

ബെംഗളൂരു : ജനവാസകേന്ദ്രമായ യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റിൽ മൂന്ന് കടുവകളുടെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ കടുവകളുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. കന്നുകാലികളെ കാട്ടിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും മേയാൻ വിടരുതെന്നും, കുഞ്ഞുങ്ങളുമായി കടുവ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നാഗർഹോൾ കടുവ സംരക്ഷണ കേന്ദ്രത്തിലെ അന്തരസന്തെ, മെറ്റിക്കുപ്പെ റേഞ്ചുകളിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയ കടുവകളാണ് ഇവിടെയെത്തിയതെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങൾക്ക് അഞ്ച് മുതൽ ഏഴ് മാസം വരെ പ്രായമുണ്ട്. കുഞ്ഞുങ്ങളുമായി…

Read More

ടിവികെ സമ്മേളനത്തിനിടെ കൈയേറ്റത്തിൽ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസ്

ചെന്നൈ : മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ റാംപിൽനിന്ന്‌ തള്ളിയിട്ടതായുള്ള യുവാവിന്റെ പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസെടുത്തു. സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്നാണ് പെരമ്പല്ലൂർ സ്വദേശിയായ ശരത് കുമാർ പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരമ്പല്ലൂർ ജില്ലയിലെ കുന്നം പോലീസ് വിജയ്ക്കും പത്തു ബൗൺസർമാർക്കും എതിരെ കേസെടുക്കുകയായിരുന്നു. 21-ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നുവരുകയായിരുന്നു. അദ്ദേഹത്തിനു സുരക്ഷയൊരുക്കി ബൗൺസർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റാംപിലേക്ക് കയറാൻ ശ്രമിച്ച തന്നെ…

Read More

ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലകേന്ദ്രങ്ങൾ വലിച്ചിഴച്ചത് വേദനപ്പിച്ചു; ഗൂഢാലോചനസിദ്ധാന്തം തള്ളി റിനി

കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സിദ്ധാന്തം തള്ളി നടിയും മുൻ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന സിദ്ധാന്തത്തിലേക്ക് വലിച്ചിഴച്ചത് വലിയ വേദനയുണ്ടാക്കി. മനസ്സും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ചതില്‍ ഹാ കഷ്ടം എന്നുമാത്രമെ പറയാനുള്ളൂവെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു. വാക്കുകള്‍ തന്റേത്…

Read More

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോ​ഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട നിലപാടാണ് ഷാഫി മുന്നോട്ട് വെച്ചത്. ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. ടൗൺഹാളിനടുത്ത്…

Read More

വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട; രാജീവിന് കേരളത്തെ പറ്റി അറിയില്ല! ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല. ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്. സര്‍ക്കാരിന്റെ പരിപാടിയല്ല. ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

Read More

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. 2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറ്റ് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി…

Read More

ഭാഗികമായി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

Read More

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പാര്‍ട്ടി നടപടി വേണമെന്നും പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും രാജിവെച്ചില്ലെങ്കില്‍ ജനങ്ങള്‍ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ എല്ലാവരോടും കൂടി ആലോചിച്ച് പാര്‍ട്ടി എടുത്ത തീരുമാനമാണ്.…

Read More

ബെംഗളൂരുവിലെ കലാസിപാളയയിൽ കാവി ടവൽ ധരിച്ചതിന് തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ആഗസ്റ്റ് 25 ന് കലാസിപാളയ ബസ് സ്റ്റാൻഡിൽ കാവി ടവൽ ധരിച്ചതിന് സ്വകാര്യ ട്രാവൽ ഏജൻസിയിലെ തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്ന് പേരെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. നാഗവാരയിൽ നിന്നുള്ള മെക്കാനിക്ക് തബ്രെസ് (30), റേഡിയം കട്ടിംഗ് തൊഴിലാളിയായ ബനശങ്കരിയിൽ നിന്നുള്ള ഇമ്രാൻ ഖാൻ (35), റിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തിലക് നഗറിൽ നിന്നുള്ള അജീസ് ഖാൻ (47) എന്നിവർക്കെതിരെ കേസ് എടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ആഗസ്റ്റ് 24 ന് രാത്രി 9.30 ന് ബെംഗളൂരുവിലെ കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന്…

Read More
Click Here to Follow Us