എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക്‌ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു : എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക്‌ സ്വകാര്യ മെഡിക്കൽ കോളേജ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥതയിൽ തുമകൂരുവിലുള്ള ശ്രീസിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനെതിരേയാണ് വിധി. യോഗ്യതയുണ്ടായിട്ടും 2017-18 കാലത്ത് പ്രവേശനം നിഷേധിക്കപ്പെട്ട വി. സഞ്ജനയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ആദ്യവർഷത്തെ ഫീസടയ്ക്കുകയും ചെയ്തതിനുശേഷമാണ് സീറ്റ് നിരസിച്ചത്. പ്രവേശനംനൽകാമെന്ന് അറിയിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ല. തുടർന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ പ്രവേശനംനേടിയ വിദ്യാർഥിനി കോടതിയെ സമീപിക്കുകയായിരുന്നു.  

Read More

വാഗ്ദാനപദ്ധതികൾ നടത്തിപ്പിനായി കൂടുതൽ പണം ചെലവാക്കുന്നത് എന്ന സിഎജി റിപ്പോർട്ട് തള്ളി സർക്കാർ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ നടത്തിപ്പിനായി കൂടുതൽ പണം ചെലവാക്കുന്നത് കടക്കെണിക്ക്‌ കാരണമാകുന്നുവെന്ന സിഎജി റിപ്പോർട്ടിലെ വിലയിരുത്തൽ സർക്കാർ തള്ളി. സിഎജിയുടെ വിലയിരുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വാഗ്ദാനപദ്ധതി നടത്തിപ്പ് സമിതി ചെയർമാൻ എച്ച്.എം. രേവണ്ണ പറഞ്ഞു. സംസ്ഥാനത്തെ ആളോഹരി വരുമാനവും ജിഎസ്ടി വരുമാനവും വർധിച്ചിട്ടുണ്ട്. വാഗ്ദാനപദ്ധതികൾ നടപ്പാക്കുന്നത് ഇതിന് കാരണമായി. ജനക്ഷേമ പദ്ധതികൾമൂലം വികസനപദ്ധതികൾ മുടങ്ങുന്നുവെന്ന് പറയുന്നതും സത്യമല്ലെന്ന് രേവണ കൂട്ടിച്ചേർത്തു. വനിതകൾക്ക് സൗജന്യയാത്ര, വീട്ടമ്മമാർക്ക് പ്രതിമാസ ധനസഹായം തുടങ്ങിയ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയപദ്ധതികൾമൂലം സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നായിരുന്നു സിഎജി…

Read More

വീണ്ടും മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഇനിയും വൈകും

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിച്ചിലുണ്ടായത്. എങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തിക്ക് വെല്ലുവിളിയായി ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോടമഞ്ഞുമുണ്ട്. ഇപ്പോഴും ചുരത്തിലൂടെ കടന്നുപോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.   20 മണിക്കൂറിലധികമായി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. നേരത്തെ…

Read More

മൈസൂരു ദസറ ഉദ്ഘാടനം: ചാമുണ്ഡി കുന്നുകൾ ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ!

ബെംഗളൂരു: “ചാമുണ്ടി കുന്നുകളിലേക്ക് എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. എല്ലാ സമുദായങ്ങളും ചാമുണ്ടി കുന്നുകളിൽ പോയി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇത് ഹിന്ദുക്കളുടെ സ്വത്തല്ലന്ന് ഡിസിഎം ഡി.കെ. ശിവകുമാർ പറഞ്ഞു. 2025 ലെ മൈസൂരു ദസറയുടെ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ് പങ്കെടുക്കരുതെന്ന് പറഞ്ഞ ബിജെപി നേതാക്കളുടെ എതിർപ്പിന് വിധാൻ സൗധയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഞങ്ങൾ പള്ളികളിലും, ദർഗകളിലും, ജൈന ആരാധനാലയങ്ങളിലും, പള്ളികളിലും, ഗുരുദ്വാരകളിലും പോകുന്നു. ഗുരുദ്വാരകളിൽ പോകുന്നത് ആരെങ്കിലും തടഞ്ഞിട്ടുണ്ടോ? അവർ ഹിന്ദു ക്ഷേത്രങ്ങളിൽ വരുന്നതിനെ നമ്മൾ എതിർത്തിട്ടുണ്ടോ? ആർക്കും ഏത് ആരാധനാലയത്തിലും പോകാം,” അദ്ദേഹം…

Read More

മൈസൂരു ദസറ; വിവിധ ആന ക്യാമ്പുകളിൽനിന്ന് കൊട്ടാര നഗരിയിൽ അഞ്ച് ആനകൾ കൂടി എത്തി

ബെംഗളൂരു : മൈസൂരു ദസറയുടെ ജംബു സവാരിക്കായുള്ള രണ്ടാം ബാച്ചിലെ അഞ്ച് ആനകൾ കൂടി കൊട്ടാര നഗരിയിലെത്തി. വിവിധ ആന ക്യാമ്പുകളിൽനിന്ന് എത്തിയ ആനകളെ ജയമാർത്താണ്ഡ ഗേറ്റ് വഴി മൈസൂരു കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു. ദുബാരെ ആന ക്യാമ്പിൽ നിന്നുള്ള ഗോപി, സുഗ്രീവ, ഹേമാവതി, മതിഗോട് ആന ക്യാമ്പിൽനിന്നുള്ള ശ്രീകാന്ത, ഭീമനക്കട്ടെ ആന ക്യാമ്പിൽ നിന്നുള്ള രൂപ എന്നീ ആനകളെയാണ് എത്തിച്ചത്. ജയമാർത്താണ്ഡ ഗേറ്റിൽ മൈസൂർ ജില്ലാ ഭരണകൂടം, വനംവകുപ്പ്, മൈസൂർ പാലസ് ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പരമ്പരാഗത രീതിയിൽ ആനകൾക്ക് സ്വീകരണം നൽകി.…

Read More

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

കൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പൊലീസ്. നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാൽ ഇവർ ഒളിവിലാണെന്നും സൂചനകളുണ്ട്. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശിയായ യുവാവ് ആണ് പരാതി നൽകിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ…

Read More

പരിപാടിക്കിടെ കുഴഞ്ഞു വീണു : നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

കൊച്ചി : നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്.   താരങ്ങളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർഥനകൾ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് സുഹൃത്തും…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്ന് (ഓഗസ്റ്റ് 27) മുതൽ സംസ്ഥാനത്തുടനീളം മഴ വർദ്ധിക്കുമെന്നും സെപ്റ്റംബർ 01 വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് ( ഐഎംഡി ) പ്രവചിച്ചു . ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ, മലനാട്, ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഓഗസ്റ്റ് 29 വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 27) ശക്തമായ മഴ പെയ്യുമെന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെൽഗാം,…

Read More

ബെംഗളൂരുവിലെ റോഡ് അറ്റകുറ്റപ്പണികൾ സൂക്ഷ്മപരിശോധനയിൽ; അർദ്ധരാത്രി പരിശോധന നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ റോഡുകൾ സുരക്ഷിതവും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവുമാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവർത്തിച്ചു. റോഡ് അറ്റകുറ്റപ്പണികളും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും മുൻഗണനാക്രമത്തിൽ ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഡിസിഎം ഡി കെ ശിവകുമാർ തിങ്കളാഴ്ച രാത്രി ബെംഗളൂരുവിലെ കുഴി പ്രശ്‌നങ്ങൾ പരിശോധിച്ചു. കൃത്യം അർദ്ധരാത്രി 12 മണിക്ക് സന്ദർശനം നടത്തിയ ഡി കെ ശിവകുമാറിനൊപ്പം ബിബിഎംപി കമ്മീഷണർ മഹേശ്വര്‍ റാവുവും ഉണ്ടായിരുന്നു. ശിവകുമാർ നഗരത്തിലെ പല ഭാഗങ്ങളിലും പര്യടനം നടത്തി, കുഴികൾ നികത്തൽ പദ്ധതികൾ…

Read More

അമേരിക്കയുടെ ഇന്ത്യക്കെതിരെയുള്ള 50 ശതമാനം തീരുവ വ്യാഴാഴ്ച നിലവിൽ വരും

ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ ഇറക്കിയ 50 ശതമാനം അധിക തീരുവ (25 ശതമാനം അധിക തീരുവയും 25 ശതമാനം നിലവിലുള്ള തീരുവയും) നടപടിയിൽ മാറ്റമില്ലെന്ന് അറിയിച്ചു. അമേരിക്കൻ നോട്ടീസ് പ്രകാരം, ഈ പുതിയ തീരുവ വ്യാഴാഴ്ച രാവിലെ 9:30 മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം. എന്നാൽ, അമേരിക്കയുടെ ഈ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്…

Read More
Click Here to Follow Us